|    Dec 6 Tue, 2016 6:17 am
FLASH NEWS

മലപ്പുറത്ത് അഫ്‌സ്പ പ്രയോഗിക്കണം:സുബ്രഹ്മണ്യന്‍ സ്വാമി

Published : 3rd November 2016 | Posted By: mi.ptk

subramanian-swamy

ന്യൂഡല്‍ഹി: മലപ്പുറത്ത് അഫ്‌സ്പ പ്രയോഗിക്കണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മലപ്പുറം ജില്ലയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മലപ്പുറത്ത് പ്രത്യേക സൈനിക അധികാര നിയമം നടപ്പാക്കണമെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമി മലപ്പുറം കലക്ട്രേറ്റിലെ സ്‌ഫോടനം ഐഎസ് പരിശീലനത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു. ദ വീക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ മതേതര ജനാധിപത്യ സര്‍ക്കാറിന് ഭരണഘടനയും പൗരന്റെ സുരക്ഷയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി സംഭവസ്ഥലം അടിയന്തരമായി സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വാമിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് കോഴിക്കോട് എംഎല്‍എ  എംകെ മുനീര്‍ പറഞ്ഞു. സംഭവത്തില്‍ ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും കുറ്റക്കാരെ വെറുതെ വിടരുതെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും മലയാളഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റേയും നാടാണ് മലപ്പുറം. ആ മലപ്പുറത്തെ മറ്റൊരു കശ്മീരാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 673 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day