|    Dec 4 Sun, 2016 7:44 pm

മലപ്പുറം സ്‌ഫോടനം: സന്ദേശവും പെന്‍ഡ്രൈവുമടങ്ങിയ പെട്ടി കണ്ടെത്തി

Published : 1st November 2016 | Posted By: G.A.G

 

box-small

 

 

മലപ്പുറം : മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായ വാഹനത്തിന് സമീപത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ ഒരു പെട്ടി കണ്ടെത്തി. ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടിയില്‍ ഒരു പെന്‍ഡ്രൈവും ഭൂപടമടങ്ങിയ കത്തും കണ്ടെത്തിയതായി റിപോര്‍ടുണ്ട്. ബോംബ്‌സക്വാഡും പോലിസും പെട്ടിയും കത്തും പരിശോധിച്ചു വരികയാണ്. മുഹമ്മദ് അഖ്‌ലാഖിന്റെ മരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ കത്തിലുള്ളതായും വിവരമുണ്ട്.
ഹോമിയോ വകുപ്പിന് വേണ്ടി ഓടുന്ന കാറിന്റെ പിന്‍ഭാഗത്താണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. വാഹനത്തിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 1.10 ഓടെയാണ് സ്‌ഫോടനമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,346 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day