|    Dec 4 Sun, 2016 1:38 pm

മലപ്പുറം സ്‌ഫോടനം: വിദഗ്ദ സംഘം അന്വേഷിക്കും:മുഖ്യമന്ത്രി

Published : 2nd November 2016 | Posted By: mi.ptk

one

തിരുവനന്തപുരം: മലപ്പുറം സിവില്‍ സ്‌റ്റേഷനകത്തെ കോടതിമുറ്റത്ത് നിര്‍ത്തിയിട്ട കാറിലുണ്ടായ സ്‌ഫോടനം നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍. ഡിവൈ.എസ്.പി പി.ടി ബാലനാണ് കേസന്വേഷിക്കുക. ഗൗരവമായ അന്വേഷണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദത്തിനെതിരെ യോജിച്ച മുന്നേറ്റം നടത്തേണ്ടതുണ്ടെന്ന  ഭരണപക്ഷത്തിന്റെ അഭിപ്രായത്തോട് പ്രതിപക്ഷവും യോചിപ്പി പ്രകടിപ്പിച്ചു. .  മലപ്പുറത്തെ ശാന്തിയും സമാധാനവും തകര്‍ക്കാനും പരിഭ്രാന്തി പരത്തുന്നതിന് വേണ്ടിയുമായിരുന്നു സ്‌ഫോടനമെന്നും അതിനാല്‍ ഇത് ഗൗരവമായി കാണണമെന്നും പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്ര ഏജന്‍സിയുടെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇറങ്ങിപ്പോക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭരണപക്ഷത്തെ പോലെ യു.ഡി.എഫും ഇത്തരം വിഷയങ്ങള്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, മുമ്പ് കൊല്ലത്തുണ്ടായ സ്‌ഫോടനത്തിന് സമാനമായ സ്‌ഫോടനമാണ് മലപ്പുറത്തും നടന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 246 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day