|    Dec 8 Thu, 2016 3:41 am
FLASH NEWS

മലപ്പുറം സ്‌ഫോടനം: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

Published : 4th November 2016 | Posted By: Navas Ali kn

page4_malgen-adgp-sandya_203411_1_327
മലപ്പുറം: മലപ്പുറംകളക്ട്രേറ്റ് വളപ്പിലെ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കും. മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങള്‍, മൈസൂര്‍, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മുമ്പ് നടന്ന സ്‌ഫോടനങ്ങളുമായി സാമ്യതയുള്ളതിനാലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചത്. കഴിഞ്ഞ ജൂലൈയില്‍ കൊല്ലം കലക്ടറേറ്റിനുള്ളില്‍ നടന്ന സ്‌ഫോടനത്തിലും കഴിഞ്ഞദിവസത്തെ മലപ്പുറം സ്‌ഫോടനത്തിലും പഴയ അല്‍ഉമ്മ തലവന്‍ അബൂബക്കര്‍ സിദ്ദീഖിയാണെന്നാണു പോലിസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണസംഘം അബൂബക്കര്‍ സിദ്ദീഖിയുടെ നാഗപട്ടണത്തെ വീട്ടില്‍ പരിശോധന നടത്തി. അല്‍ഉമ്മ പ്രവര്‍ത്തനം നിലച്ച ശേഷം ഇതിനു പിന്നിലുള്ളവര്‍ ബെയ്‌സ് മൂവ്‌മെന്റ് എന്ന പേരില്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സംഘം ഇന്നലെ കണ്ണൂരില്‍ പരിശോധന നടത്തിയിരുന്നു. ചില നിര്‍ണായക തെളിവുകള്‍ കണ്ണൂരിലെ പരിശോധനയില്‍ നിന്നു ലഭിച്ചതായാണ് സൂചന. എഡിജിപി ബി സന്ധ്യ മലപ്പുറം കോടതിവളപ്പിലെ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു. അതേസമയം അന്വേഷണവിവരങ്ങള്‍ ചോരുന്നതില്‍ എഡിജിപി അസംതൃപ്തി പ്രകടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 668 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day