|    Dec 7 Wed, 2016 1:22 am
FLASH NEWS

മലപ്പുറം സ്‌ഫോടനം:പെന്‍ഡ്രൈവില്‍ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പ്‌: ഐജി

Published : 2nd November 2016 | Posted By: mi.ptk
ig-ajith-kumar

ഐജി എം ആര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് സംസാരികുന്നു. ഫോട്ടോ: ഉബൈദ് മഞ്ചേരി

മലപ്പുറം: മലപ്പുറം കലക്ട്രേറ്റിലെ സ്‌ഫോടനം മുന്‍പുണ്ടായ സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയാണെന്ന് ഉത്തരമേഖല ഐജി. മൈസൂരിലും കൊല്ലത്തും തമിഴ്‌നാട്ടിലെ ചിറ്റൂരിലും സ്‌ഫോടനം നടത്തിയവര്‍ തന്നെ ആസൂത്രണം ചെയ്തതാണെന്നതിന് പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി ഉത്തരമേഖല ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായരുന്നു അദ്ദേഹം.  സംഭവസ്ഥലത്ത് നിന്ന് കിട്ടിയ പെന്‍ഡ്രൈവില്‍ വീഡിയോ ദൃശ്യങ്ങളും മുന്നറിയിപ്പുകളുമാണുള്ളത്. വീണ്ടും സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഉത്തരേന്ത്യയില്‍ അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ച് പെന്‍ഡ്രൈവില്‍ സൂചനയുണ്ട്. ഇതുവരെ ലഭിച്ച തെളിവുകള്‍ വച്ച് ഒരേ  ഗ്രൂപ്പ് തന്നെയാണ് കൊല്ലത്തും മലപ്പുറത്തും മൈസൂരിലും ചിറ്റൂരിലും സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് എന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളപായമില്ലാത്ത രീതിയിലാണ് എല്ലായിടത്തും സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുള്ളത്. സ്‌ഫോടനത്തിന് പിന്നില്‍ മലയാളികളാണെന്ന് പറയാനാവില്ലെന്നും വലിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭയാനകമായ എന്തെങ്കിലും ചെയ്യുമെന്ന് മുന്നറിയിപ്പുകളില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട് .നേരത്തെ  മൈസൂരിലും കൊല്ലത്തും ചിറ്റൂരും നടന്ന സ്‌ഫോടനങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ തന്നെ എന്തെങ്കിലും നിഗമനത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലെയും സ്‌ഫോടനകേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും എന്‍ഐഎയും മലപ്പുറത്തെത്തുന്നുണ്ട്. എന്‍ഐഎ സംഘം ഇതിനകം തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ നേതൃത്വം നല്‍കുന്ന സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തികൊണ്ടിരിക്കുന്നത്.
എന്‍ഐഎയുടെ കൊച്ചിയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഖാദര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

malappuram-blast

മലപ്പുറം കളക്‌ട്രേറ്റില്‍ ഇന്നലെ സ്‌ഫോടനം നടന്ന സ്ഥലത്ത് ഐ ജി അജിത് കുമാര്‍ പരിശോധന നടത്തുന്നു.ഫോട്ടോ: ഉബൈദ് മഞ്ചേരി

malappuram-blast-4

മലപ്പുറം കലക്‌ട്രേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്‍ ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തി വാഹനത്തിന്ന് തഴെ ഫോറന്‍സിക് വിദക്തര്‍ പരിശോധികുന്നു. ഫോട്ടോ: ഉബൈദ് മഞ്ചേരി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 503 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day