|    Dec 9 Fri, 2016 5:01 pm
FLASH NEWS

മലപ്പുറം സ്‌ഫോടനം:ഡല്‍ഹി പോലീസും ഇന്റലിജന്‍സ് എഡിജിപിയും സ്ഥലം സന്ദര്‍ശിച്ചു

Published : 3rd November 2016 | Posted By: mi.ptk
malappuram-blast

മലപ്പുറത്ത് കഴിഞ്ഞ ദിവസം കോടതി വളപ്പില്‍ ഉണ്ടായ ബോബ് സ്‌ഫോടനം നടന്ന സ്ഥലം ഇന്റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖ സന്ദര്‍ശിക്കുന്നു. ഫോട്ടോ: ഉബൈദ് മഞ്ചേരി

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനകത്ത് സ്‌ഫോടനം നടന്ന സ്ഥലം ഡല്‍ഹി പോലീസും ഇന്റലിന്‍ജന്‍സ്  എഡിജിപി ആര്‍ ശ്രീലേഖയും സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സംഘം സംഭവസ്ഥലത്തെത്തിയത്. സ്‌ഫോടനം നടത്തിയ ആളുടെ രേഖാ ചിത്രം തയ്യാറാക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. സംഭവ സമയത്ത് കലക്ട്രേറ്റിലേക്ക് വന്ന് പോയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവം നടന്ന സമയം സ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് എന്ന ദൃക്‌സാക്ഷിയുടെ മൊഴിയും പോലീസ് രേഖാ ചിത്രം തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. സ്‌ഫോടനം നടന്ന ദിവസം കലക്ട്രേറ്റിലേക്ക് വന്നതും പുറത്തേക്ക് പോയതുമായ ഫോണ്‍വിളികളുടെ വിവരവും സൈബര്‍സെല്‍ പരിശോധിക്കുന്നുണ്ട്. ഇതുവരെ അന്വേഷണ സംഘത്തിന് പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘത്തലവന്‍ മലപ്പുറം നര്‍കോട്ടിക്‌സെല്‍ ഡിവൈഎസ്പി പിടി ദാസന്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ പോലീസിനെയും അന്വേഷണത്തില്‍ സഹകരിപ്പിക്കുന്നുണ്ട്. കര്‍ണാകടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘങ്ങളും അന്വേഷണത്തില്‍ പങ്കാളികളാകും. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കലക്ട്രേറ്റില്‍ സന്ദര്‍ശകര്‍ക്കും വാഹനപാര്‍ക്കിങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്പസമയത്തിനകം എഡിജിപി സന്ധ്യ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 592 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day