|    Dec 8 Thu, 2016 11:26 am

മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്‌ഫോടനം; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Published : 6th November 2016 | Posted By: SMR

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണം ഏത് എജന്‍സി എറ്റെടുത്താലും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം നാടിന്റെ നാശമാണ്. ഇത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമാണ്. ഇത് മുളയിലെ നുള്ളാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. സ്‌ഫോടനത്തിനു പിറകില്‍ പ്രവര്‍ത്തിച്ചവരെ വേഗം പിടികൂടാനായാല്‍ രാജ്യത്തിന് വളരെ ഗുണം ചെയ്യും. പോലിസിന്റെ അന്വേഷണം പോരെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. അത് തിരുത്തി അന്വേഷണം ഊര്‍ജിതമാക്കണം. രാജ്യത്തിന്റെ സമാധാനവും സൗഹൃദവും തകര്‍ക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ മുഖ്യാധാര രാഷ്ട്രീയപാര്‍ട്ടികളും മത-സാമൂഹിക- സാംസ്‌കാരിക സംഘടനകളും ഒരുമിച്ച് രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.  കൊല്ലം സ്‌ഫോടനത്തിന്റെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അത് അന്വേഷണ സംഘത്തിന്റെ വലിയ പോരായ്മയാണ്. മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണം അങ്ങനെ ആയിക്കൂട. സമൂഹത്തിനിടയില്‍ വലിയ കാംപയിന്‍ ഇതിനെതിരേ ഉയര്‍ന്നു വരുന്നുണ്ട്. അന്വേഷണവുമായി മുഴുവന്‍ പേരും സഹകരിക്കണം. ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായ നിലപാടുമായാണ് മുന്നോട്ടുപോവുന്നത്. എല്ലാ സംഘടനകളും ഒപ്പു ശേഖരിച്ച് കേന്ദ്ര സര്‍ക്കാറിന് എത്തിക്കുന്ന തിരക്കിലാണ്.’ അതിനിടയില്‍ ഉണ്ടാവുന്ന ചില്ല അപസ്വരങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. വലിയ ശക്തി ഇതിനെതിരേ എതിര്‍പ്പുമായി മുന്നോട്ടുപോവുമ്പോള്‍ ചെറിയ വിഭാഗത്തിന്റെ എതിര്‍പ്പില്‍ പ്രസക്തിയില്ല. ഈ വിഷയത്തില്‍ മുസ്‌ലിംലീഗിനെയല്ല പേഴ്‌സനല്‍ ലോബോര്‍ഡിനാണ് സംഘടനകള്‍ പിന്തുണ നല്‍കേണ്ടത്. പേഴ്‌സനല്‍ ലോബോര്‍ഡാണ് ഇത് കോ-ഓഡിനേറ്റ് ചെയ്യുന്നതെന്നും മുസ്‌ലിംലീഗിന് ഇതിനൊപ്പമുണ്ടാവുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day