|    Dec 7 Wed, 2016 11:45 pm
FLASH NEWS

മലപ്പുറം റവന്യൂ ജില്ലാ കായികമേള; എടപ്പാള്‍ ഉപജില്ല കുതിക്കുന്നു;ഇന്ന് സമാപനം

Published : 29th November 2016 | Posted By: SMR

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി സിഎച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മലപ്പുറം ജില്ലാ സ്‌കൂള്‍ കായികോല്‍സവത്തില്‍ എടപ്പാള്‍ ഉപജില്ല 186 പോയന്റോടെ മുന്നേറുന്നു. ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരിയാണ് സ്‌കൂളുകളില്‍ 153 പോയന്റോടെ ഒന്നാം സ്ഥാനത്ത്്. എടപ്പാളിന്റെ 25 സ്വര്‍ണത്തില്‍ 23 സ്വര്‍ണം, 17 വെള്ളിയില്‍ 11 എണ്ണവും ഏഴ് വെങ്കലത്തില്‍ അഞ്ച് വെങ്കലവും ഐഡിയല്‍ സ്‌കൂളാണ് നേടിയത്. 84 പോയന്റോടെ വേങ്ങര ഉപജില്ലയും 56 പോയന്റോടെ മങ്കട ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്‌കൂളുകളില്‍ സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം 43 പോയന്റോടെ രണ്ടാം സ്ഥാനത്തും പൂക്കളത്തൂര്‍ സിഎച്ച്എംഎച്ച്എസ് 24 പോയന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്നലെ ഹഡില്‍സ് (100, 80, 400), നടത്തം (അഞ്ച് കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍), സീനിയര്‍ ബോയ്സ് ഡിസ്‌കസ് ത്രോ (2 കിലോ), ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി  ബോയ്സ് ഹാമര്‍ ത്രോ, സീനിയര്‍ ബോയ്സ്, ഗേള്‍സ്  അഞ്ച് കിലോ മീറ്റര്‍ നടത്തം, ജൂനിയര്‍ ഗേള്‍സ് മൂന്ന് കിലോ മീറ്റര്‍ നടത്തം, സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ തുടങ്ങിയ ഇനങ്ങളാണ് നടന്നത്. മേള ഇന്ന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day