|    Dec 6 Tue, 2016 5:40 pm
FLASH NEWS

മലപ്പുറം മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം

Published : 16th November 2016 | Posted By: SMR

മലപ്പുറം:സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സഹായത്തോടെ എംഎല്‍എ ഫണ്ട്, തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതം എന്നിവ ഉപയോഗപ്പെടുത്തി മലപ്പുറം മണ്ഡലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം 2017 ജനുവരിയില്‍ നടക്കും. ഇതോടെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി മലപ്പുറം മാറും. മലപ്പുറം നഗരസഭയിലേയും, ആനക്കയം, കോഡൂര്‍, പുല്‍പ്പറ്റ, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലേയും 13 സെക്ഷനുകള്‍ക്ക് കീഴിലായി അര്‍ഹരായ 560 ഗുണഭോക്താക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായി 99.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പകുതി വൈദ്യുതി ബോര്‍ഡ് വഹിക്കും. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതമായി 25 ലക്ഷവും പദ്ധതിക്കായി ചെലവഴിക്കും. മലപ്പുറം നഗരസഭയില്‍ 70 ഗുണഭോക്താക്കളും ആനക്കയം 131 കോഡൂര്‍ 39, പുല്‍പ്പറ്റ 146, പൂക്കോട്ടൂര്‍ 51, മൊറയൂര്‍ 123 ഉള്‍പ്പെടെ മൊത്തം 560 പേരുടെ വീടുകളാണ് ഇനിയും മണ്ഡലത്തില്‍ വൈദ്യുതീകരിക്കാനായുള്ളത്. മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ജനപ്രധിനിതികളുടെയും കെഎസ്ഇബി ഉേദ്യാഗസ്ഥരുടെയും യോഗം പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു. മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂറ്റീവ് എഞ്ചിനീയര്‍ എസ് എ അബ്ദുല്‍ ജലീല്‍ പദ്ധതി വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day