|    Dec 3 Sat, 2016 7:54 am
FLASH NEWS

മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങള്‍; നാലുപേര്‍ പിടിയില്‍

Published : 29th November 2016 | Posted By: SMR

മധുര: മലപ്പുറം, കൊല്ലം കോടതിവളപ്പുകളിലെ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാലു പേര്‍ തമിഴ്‌നാട്ടിലെ മധുരയില്‍ പിടിയിലായി. എന്‍ഐഎയും തമിഴ്‌നാട് പോലിസും തെലങ്കാന പോലിസും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്. മധുര സ്വദേശികളായ ശംസും കരീം രാജ, അബ്ബാസ് അലി , ചെന്നൈ സ്വദേശി സുലൈമാന്‍ എന്നിവരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. മധുര സ്വദേശി അയ്യൂബ് അലി (25) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ക്ക് അല്‍ഖാഇദ ബന്ധമുള്ളതായും സംശയമുണ്ട്.  എന്നാല്‍, പിടിയിലായവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 22 പ്രമുഖരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. അറസ്റ്റിലായ മൂന്നു പേരെയും ചെന്നൈയിലെയും മധുരയിലെയും കോടതികളില്‍ ഇന്ന് ഹാജരാക്കും. ഇവരെ മൈസൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബംഗളൂരു  സ്‌പെഷ്യല്‍ കോടതിയിലേക്കു കൊണ്ടു പോവാനായി എന്‍ഐഎ ഹരജി നല്‍കും. അതേസമയം, അബ്ബാസ് അലി എന്നയാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്ന്  മധുര സിറ്റി പോലിസ് കമ്മീഷണര്‍ ശൈലേഷ് കുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day