|    Dec 6 Tue, 2016 12:08 am
FLASH NEWS

മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം

Published : 1st November 2016 | Posted By: G.A.G

three

മലപ്പുറം:  കോടതി കെട്ടിടം ഉള്‍പ്പെട്ട മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം. ഹോമിയോ വകുപ്പിന് വേണ്ടി ഓടുന്ന വാഹനത്തിന്റെ പിന്‍ഭാഗത്താണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. വാഹനത്തിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കരിമരുന്നിന്റെ അംശവും ഫ്യൂസ് വയറും കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. ഇന്നുച്ചയ്ക്ക് 1.10 ഓടെയാണ് സംഭവം. നിറുത്തിയിട്ട വാഹനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് സംശയിക്കുന്നതായും  ആദ്യറിപോര്‍ട്ടുകളുണ്ടായിരുന്നു.

UPDATING…Please refresh before you leave…..

വാഹനം ഉയര്‍ന്നു പൊങ്ങി തറയില്‍ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി

വലിയസ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ ബോര്‍ഡ് വെ്‌ച്ചോടുന്ന സ്വകാര്യ കാരിയേജ് വാഹനത്തിലാണ് സ്‌ഫോടനം

സ്‌ഫോടനമുണ്ടായ വാഹനത്തിന് സമീപത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ ഒരു പെട്ടി കണ്ടെത്തി.

ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടിയില്‍ ഒരു പെന്‍ഡ്രൈവും ഇന്ത്യയുടെ ഭൂപടമടങ്ങിയ കത്തും കണ്ടെത്തി.

ബോംബ്‌സക്വാഡും പോലിസും പെട്ടിയും കത്തും പരിശോധിച്ചു വരികയാണ്.

മുഹമ്മദ് അഖ്‌ലാഖിന്റെ മരണം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്ന പരാമര്‍ശം കത്തിലുള്ളതായും വിവരമുണ്ട്.

two four one six

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,526 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day