|    Dec 7 Wed, 2016 3:59 pm
FLASH NEWS

മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനം: കസ്റ്റഡി സംബന്ധിച്ച് അറിവില്ലെന്ന് മലപ്പുറം പോലിസ്

Published : 11th November 2016 | Posted By: G.A.G

മലപ്പുറം: കലക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി മനോരമയില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി തങ്ങള്‍ക്ക് അറിയില്ലെന്ന് മലപ്പുറം പോലിസ്.  കസ്റ്റഡി വാര്‍ത്ത ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, അന്വേഷണ ചുമതലയുള്ള നാര്‍കോട്ടിക് ഡിവൈഎസ്പി പി ടി ബാലന്‍, മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് കുമാര്‍ എന്നിവര്‍ നിഷേധിച്ചു. ആരാഞ്ഞ്യൂമാധ്യമപ്രവര്‍ത്തരോടായിരുന്നു ഉന്നത  ഉദ്യോഗസ്ഥരുടെ പ്രതികരണം.ദേശീയ അന്വേഷണ ഏജന്‍സിയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികളോ ആരെയെങ്കിലും കസ്റ്റഡിയില്‍ എടുത്തതായി വിവരം കൈമാറിയിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നു തെളിവു ശേഖരണം പൂര്‍ത്തിയായതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു. സ്‌ഫോടനം നടന്ന ഹോമിയോ ഡിഎംഒയുടെ വാഹനം സംഭവസ്ഥലത്തുനിന്നു ഉടനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് പോലിസ് കാവല്‍ ഇപ്പോഴും തുടരുന്നുണ്ട്. പ്രതികളെ സംബന്ധിച്ച സൂചന പോലിസിനു ലഭിച്ചതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. കസ്റ്റഡി വിവരം പുറത്തുവിട്ടാല്‍ മറ്റു കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് രഹസ്യമാക്കിവച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. എന്നാല്‍, അന്വേഷണം പ്രതികളുടെ സമീപത്തു വരെ എത്തിയിരിക്കുകയാണെന്നു ഡിവൈഎസ്പി പി ടി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ നിരീക്ഷണം നടത്തുന്നുണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പോലിസ് സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. നേരത്തേ കൊല്ലം കലക്ടറേറ്റില്‍ നടന്ന സ്‌ഫോടനത്തെ സംബന്ധിച്ച വിവരവും ലഭ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനമോള്‍ കൊലം കലക്ടറായിരിക്കുമ്പോഴാണ് അവിടെയും സ്‌ഫോടനം നടന്നത്. ഈ വഴിക്കും അന്വേഷണം നീങ്ങിയേക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day