|    Dec 11 Sun, 2016 7:20 pm
FLASH NEWS

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ വാര്‍ഷിക വൈദിക സമ്മേളനം

Published : 16th November 2016 | Posted By: SMR

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ വാര്‍ഷിക വൈദിക സമ്മേളനം 22 മുതല്‍ 25 വരെ ചരല്‍ക്കുന്നില്‍ നടക്കും.22 ന് വൈകീട്ട് ആറിന് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വഹിക്കും.കോണ്‍ഫറന്‍സ് പ്രസിഡന്റ് ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ അഗ്രഹ പ്രഭാഷണം നടത്തും. ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തും.റവ.ഡോ. എം വി ഏബ്രഹാം, റവ.ഡോ.അലക്‌സാണ്ടര്‍ എം ഐസക് വേദ പഠനത്തിന് നേതൃത്വം നല്‍കും. 23ന് രാവിലെ 11ന് മനുഷ്യാവകാശ സംരക്ഷണത്തില്‍ പട്ടക്കാരന്റെ പങ്ക് എന്ന വിഷയം അടിസ്ഥാനമാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ക്ലാസെടുക്കും. മതേതര ലോകത്തിലെ പട്ടക്കാരന്റെ ധര്‍മ്മം എന്ന വിഷയത്തില്‍ കേരള പബഌക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ക്ലാസെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക