|    Dec 8 Thu, 2016 7:52 pm

മലക്കപ്പാറ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ പട്ടിണിയില്‍

Published : 21st November 2016 | Posted By: SMR

ചാലക്കുടി: മലക്കപ്പാറ തേയില തോട്ടത്തില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തോട്ടം  െത ാഴിലാളികള്‍ പട്ടിണിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ മലക്കപ്പാറയിലാണ് ശമ്പളം ല ഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളി കുടുംബങ്ങള്‍ ദുരുതത്തിലായിരിക്കുന്നത്. തുച്ഛമായ വേ തനം കൈപറ്റുന്ന ഇവര്‍ക്ക് ഒ ക്‌ടോബര്‍ മാസത്തെ ശമ്പളം ഇതുവരേയും നല്‍കിയിട്ടില്ല.  ആയിരത്തോളം തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനായി അമ്പത് ലക്ഷത്തില്‍പരം രൂപയാണ് വേണ്ടത്. എന്നാല്‍ ഇത്രയും വലിയ തുക ബാങ്കില്‍ നിന്നും പിന്‍വലിക്കാനാകാത്തതാണ് വേതനം ലഭിക്കുന്നതിന് വിനയായിരിക്കുന്നത്. ഇതോടെ തൊഴിലാളികളുടെ കുടുംബങ്ങളും പട്ടിയിലായി. തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഒരു രൂപയുടെ കച്ചവടം പോലും നടക്കുന്നില്ല. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി യിരിക്കുകയാണ്. എസ്റ്റേറ്റ് വക ക്വോര്‍ട്ടേഴ്‌സുകളിലാണ് തൊഴിലാളികളുടെ താമസം. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വീടുകളിലെ താമസം ഇവര്‍ക്ക് നരകയാതനയാണ്. പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം പോലും ഇവിടെയില്ല. മഴ പെയ്താല്‍ വീടിനകത്ത് കുടചൂടി ഇരിക്കേണ്ട ഗതികേടാണ് ഇവിടത്തെ തൊഴിലാളികള്‍ക്ക്. എഴുപതില്‍പരം വ ര്‍ ഷത്തെ പഴക്കമുള്ള ഇവിടെ ത്തെ ക്വോര്‍ട്ടേഴ്‌സുകളില്‍ ഇതുവരേയും അറ്റകുറ്റ പണികളൊന്നും നടത്തിയിട്ടില്ല. എസ്റ്റേറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ എവിടേക്ക് പോകുമെന്നതും ഇവര്‍ക്ക് മുന്നിലെ ചോദ്യ ചിഹ്നമാണ്. ഇതിനെല്ലം പുറമെയാണ് ഇപ്പോള്‍ വേതനവും പിടിച്ച വച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day