|    Dec 4 Sun, 2016 1:37 pm

മര്‍ദനം: പരന്നേക്കാട് ജെഎം കോളജില്‍ യൂനിയന്‍ ചെയര്‍മാനടക്കം രണ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Published : 25th October 2016 | Posted By: SMR

തിരൂര്‍: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എം—എസ്—എഫിന് വേണ്ടി മല്‍സരിച്ചതിന് വിദ്യാര്‍ഥിയെ മര്‍ദിച്ച തിരൂര്‍ പരന്നേക്കാട് ജെ—എം കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ യൂനിയന്‍ ചെയര്‍മാനടക്കം രണ്ടു പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഈ മാസം 31 വരെയാണ് വിദ്യാഥികളെ സസ്‌പെന്റ് ചെയ്തത്. ഇവര്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എം—എസ്എഫ് പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയുമായ മുഹ്‌സിന്‍ കാളാടിനെ മര്‍ദ്ദിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ യൂനിയന്‍ ചെയര്‍മാന്‍ മനേഷ്, സഫ്‌വാന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.—കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മുഹ്‌സിനെ കോളജില്‍ നിന്ന് വിളിച്ചിറക്കിയാണ് അക്രമിച്ചതെന്നാണ് പരാതി.—സംഘത്തിന്റെ മര്‍ദ്ദനമേറ്റ മുഹ്‌സിനെ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ മുഹ്‌സിന്‍ ഇന്നലെ രക്ഷിതാവിനൊപ്പം എത്തിയാണ് കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയത്. കഴിഞ്ഞ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ക്ലാസ് പ്രതിനിധിയായി മുഹ്‌സിന്‍ മല്‍സരിച്ചിരുന്നു. ഇതാണ് എസ്എഫ്—ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. അക്രമത്തില്‍ അന്വേഷണം നടത്തുകയാണെന്നും സംഭവത്തില്‍ കേസ് പോലിസിന് കൈമാറണോ എന്ന് മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രിന്‍സിപ്പാള്‍ ഷാഫി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day