|    Dec 7 Wed, 2016 7:51 pm
FLASH NEWS

മരത്തില്‍ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി

Published : 6th November 2016 | Posted By: SMR

കണ്ണൂര്‍: മരത്തില്‍ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കലക്ടറേറ്റ് പരിസരത്തെ താലൂക്ക് ഓഫിസിന് സമീപത്തെ ആല്‍മരത്തില്‍ കയറിയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. താന്‍ നല്‍കിയ പരാതിയില്‍ പോലിസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരിക്കൂര്‍ സ്വദേശിനിയും സ്ത്രീക്ഷേമ പ്രവര്‍ത്തകയുമായ വീണാമണി ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മരത്തില്‍ കയറി നിലയുറപ്പിച്ചത്.നാട്ടുകാര്‍ ഇവരോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മരത്തില്‍ കയറി താഴെ ഇറക്കുകയായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയപ്പോള്‍ കര്‍ണാടക പോലിസ് തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് പോലിസില്‍ പരാതി കൊടുത്തെങ്കിലും നടപടിയെടുത്തില്ലെന്നാണ് യുവതിയുടെ ആരോപണം. പല തവണ തുടര്‍നടപടികള്‍ക്കായ് പോലിസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day