|    Dec 11 Sun, 2016 7:19 pm
FLASH NEWS

മരട് സംഭവം: ആന്റണി ആശാന്‍ പറമ്പിലിന്റെ വീട്ടില്‍ റെയ്ഡ്

Published : 7th November 2016 | Posted By: SMR

മരട്: ഗുണ്ടാ കേസില്‍ ഒളിവില്‍ പോയ മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലിന്റെ വീട്ടില്‍ പോലിസ് തിരച്ചില്‍ നടത്തി. ഇന്നലെ ഉച്ചയോടെ നടത്തിയ തിരച്ചിലില്‍ പക്ഷേ കാര്യമായൊന്നും കിട്ടിയില്ലെന്നു കേസ് അന്വേഷിക്കുന്ന പനങ്ങാട് പോലിസ് പറഞ്ഞു.
ആന്റണി ബന്ധപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും പോലിസ് നിരീക്ഷണത്തിലാക്കി. എന്നാല്‍ 15 പ്രതികളുള്ള കേസില്‍ 11പേര്‍ ഒളിവിലാണ്. ഇതില്‍ ഒമ്പതുപേരുടെ പേര് വെളിപ്പെടുത്താനോ പിടികൂടാനോ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല.
മറ്റൊരു പ്രതിയായ ജിന്‍സണ്‍ പീറ്റര്‍ കുടുംബ വക്കീല്‍ വഴി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നല്‍കിയിരുന്നു. ആന്റണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി ഇന്നു സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക