|    Dec 7 Wed, 2016 2:07 pm
FLASH NEWS

മരട് നഗരസഭ സിഡിഎസിലെ അഴിമതി ആരോപണം: അന്വേഷണ സമിതി രൂപീകരിച്ചു

Published : 26th October 2016 | Posted By: SMR

മരട്: മരട് നഗരസഭയിലെ സിഡിഎസ് അംഗങ്ങളുടെ അഴിമതി ആരോപണത്തെതുടര്‍ന്നു അന്വേഷണ സമിതി രൂപീകരിച്ചു. മരട് നഗരസഭയില്‍ സിഡിഎസില്‍ നടക്കുന്ന വന്‍ അഴിമതി ആരോപണങ്ങള്‍ ജനങ്ങളുടെയിടയില്‍ വിവാദമാവുകയും തേജസ് കഴിഞ്ഞ ശനിയാഴ്ച വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നഗരസഭാ ഭരണാധികാരികള്‍ അടിയന്തരമായി മാസങ്ങളായിട്ടും ചേരാതിരുന്ന സിഡിഎസ് യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ സിഡിഎസിന്റെ ഭാരവാഹികള്‍ പത്രവാര്‍ത്തയില്‍ വന്ന സംഭവങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് ഏറെ ബഹളത്തിനിടയാക്കി. അംഗങ്ങ ള്‍ തമ്മില്‍ നടന്ന ഏറെ ഒച്ചപ്പാടുകള്‍ക്കു ശേഷം നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ ഇടപെടുകയും ചില കാര്യങ്ങളില്‍ സത്യാവസ്ഥയുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈസ് ചെയര്‍മാന്റെ നിര്‍ദേശാനുസരണം വിദഗ്ധസമിതി സത്യസന്ധമായി ഇന്നേവരെ നടന്നിട്ടുള്ള കുടുംബശ്രീ വായ്പകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നതിനും മറ്റും നഗരസഭ ഭരണാധികാരികള്‍ ഉള്‍പെട്ട ഏഴംഗ സമിതിക്കു രൂപം നല്‍കി. രാവിലെ 10.30നു ചേര്‍ന്ന യോഗം വൈകീട്ടു 3.30 വരെ നീണ്ടു. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍, വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ പി ജെ ജോണ്‍സന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യമുന ബോബ ന്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ എഡിഎസ് പ്രസിഡന്റുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day