|    Dec 4 Sun, 2016 5:22 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മയക്കുമരുന്ന് വിരുദ്ധ വകുപ്പ് തലവന്‍മാരുടെ സമ്മേളനം: ഖത്തര്‍ പങ്കെടുത്തു

Published : 29th October 2016 | Posted By: SMR

ദോഹ: അറബ് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് തലവന്‍മാരുടെ 30മത് സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തു. അറബ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ പ്രതിനിധികളാണ് തുനീസ്യയിലെ അറബ് ആഭ്യന്തര മന്ത്രാലയ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. അറബ് ലീഗ്, യുഎന്‍ ആന്റി ഡ്രഗ്‌സ് ആന്റ് ക്രിമിനല്‍ ഓഫിസ്, ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പോലിസ് ഓര്‍ഗനൈസേഷന്‍, ജിസിസി, ഹിമായത്ത് അന്താരാഷ്ട്ര പരിശീലന കേന്ദ്രം, യൂറോപോള്‍ ഓര്‍ഗനൈസേഷന്‍, നായിഫ് അറബ് യൂനിവേഴ്‌സിറ്റി ഫോര്‍ സെക്യൂരിറ്റി സയന്‍സസ് എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ഖത്തര്‍ ആന്റ് ഡ്രഗ്‌സ് വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ അംറു മുഹമ്മദ് സാലിഹ് അല്‍ഹമീദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. മയക്കുമരുന്ന് ഉല്‍പാദന കേന്ദ്രങ്ങള്‍, ഉപഭോഗ രീതികള്‍, മയക്കുമരുന്ന് കടത്ത്, പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, അറബ് മേഖലയിലെ മയക്കുമരുന്നിന്റെ സ്വാധീനം, നിയമലംഘനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ബുദ്ധിയെയും മനസിനെയും ബാധിക്കുന്ന മരുന്നുകളുടെ അനധികൃതമായ ഉപയോഗത്തെക്കുറിച്ചുള്ള സമഗ്ര പഠനവും സമ്മേളനം ചര്‍ച്ച ചെയ്തു. 2015-16 കാലഘട്ടത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന അറബ്-അന്താരാഷ്ട്ര യോഗങ്ങളുടെ റിപോര്‍ട്ടുകളും സമ്മേളനത്തില്‍ അപഗ്രഥിച്ചു. അറബ് ആഭ്യന്തര മന്ത്രാലയ സമിതി സെക്രട്ടറി ജനറല്‍ ഡോ.മുഹമ്മദ് ബിന്‍ അലി കോമാനാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day