|    Dec 8 Thu, 2016 5:35 am
FLASH NEWS

മയക്കുമരുന്ന് പിടികൂടിയ സംഭവം: അന്വേഷണം ബോട്ട് ജട്ടി കേന്ദ്രീകരിച്ച്

Published : 24th November 2016 | Posted By: SMR

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിന് സമീപത്തു നിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം പാലത്തിന് സമീപത്തെ ബോട്ടിജെട്ടി കേന്ദ്രീകരിച്ച്. ടൂറിസ്റ്റുകള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ് ഇത് സൂക്ഷിച്ചുവെച്ചിരുന്നതെന്നാണ് എക്‌സൈസിന്റെ നിഗമനം. എറണാകുളം അതിര്‍ത്തിക്കടുത്തായതിനാല്‍ കൊച്ചിയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളടക്കമുള്ളവരെ ലക്ഷ്യം വച്ചാണ് ഇതിന്റെ വിപണനമെന്ന് സംശയിക്കുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഉറവിടം സംബന്ധിച്ചും പ്രതികളെ കുറിച്ചുമുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ് പറമ്പില്‍ നിന്നും മയക്കുമരുന്നായ ചരസ് പിടികൂടിയത്. 200 ഗ്രാം വീതമുള്ള 25 പാക്കറ്റ് ചരസാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ എ ജി പ്രകാശിന്റെ നേതൃത്വത്തില്‍ ചരസ് പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ടയുടന്‍ മയക്കുമരുന്നു വില്‍പനക്കാര്‍ ഓടിരക്ഷപ്പെട്ടു. പറമ്പില്‍ ഒളിപ്പിച്ചു വച്ച നിലയിലാരുന്നു ചരസ്. വിപണിയില്‍ ഒരു ലക്ഷത്തിലധികം വിലവരുന്ന ചരസാണ് പിടിച്ചെടുത്തത്. ഹാഷിഷ് ഓയില്‍ ഡ്രൈ ആക്കിയാണ് ചരസ് നിര്‍മിക്കുന്നത്. കഞ്ചാവിനേക്കാള്‍ വിലയും വീര്യവും കൂടുതലുള്ള ചരസ് പൊതുവെ വിദേശികളാണ് ഉപയോഗിക്കാറുള്ളതെന്നും എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day