|    Dec 7 Wed, 2016 11:43 pm
FLASH NEWS

മയക്കുമരുന്നു : വേട്ട പോലിസ് വെടിവയ്പില്‍ ഫിലിപ്പീന്‍സ് മേയര്‍ കൊല്ലപ്പെട്ടു

Published : 29th October 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സില്‍ പോലിസിന്റെ മയക്കുമരുന്നു വേട്ടയ്ക്കിടെ മേയര്‍ വെടിയേറ്റു മരിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ സൗദി അംപാത്വാനിലെ മേയര്‍ ശംസുദ്ദീന്‍ ദിമോകോം ആണ് കൊല്ലപ്പെട്ടത്. മേയര്‍ക്കൊപ്പമുണ്ടായിരുന്ന ഒമ്പതുപേരെയും പോലിസ് കൊലപ്പെടുത്തി.
രാജ്യത്ത് മയക്കുമരുന്ന് ശൃംഖലയില്‍ 150ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജഡ്ജിമാരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു തിരിച്ചറിഞ്ഞതായി ദുതെര്‍തെ നേരത്തേ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട ശംസുദ്ദീനും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. ഇവരോട് ഉടന്‍ തന്നെ കീഴടങ്ങാനും ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായാണു സൂചന. എന്നാല്‍, പോലിസ് സ്‌റ്റേഷനിലെത്തി മയക്കുമരുന്നു ശൃംഖലയുമായി തനിക്കു ബന്ധമില്ലെന്ന് ശംസുദ്ദീന്‍ വ്യക്തമാക്കിയിരുന്നതായാണ് റിപോര്‍ട്ട്. രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ദുതെര്‍തേക്കൊപ്പം നില്‍ക്കുകയും മയക്കുമരുന്നിനെതിരേ പോരാടുകയും ചെയ്യുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ദാവോ നഗരത്തില്‍നിന്നു മാഗിന്‍ദാനോ നഗരത്തിലേക്ക് വലിയ അളവില്‍ മെറ്റാഫാമിന്‍ കടത്താന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്നാണ് പോലിസിന്റെ ഭാഷ്യം. പോലിസ് വളഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പോലിസിനു നേരെ വെടിയുതിര്‍ത്തതായി പോലിസ് വക്താവ് റോമിയോ ഗാല്‍ഗോ പറഞ്ഞു. അവര്‍ മയക്കുമരുന്നു കടത്തുകയായിരുന്നെന്നും പോലിസ് പറയുന്നു. നേരത്തേ മേയറുടെ വീട് പരിശോധിച്ചപ്പോള്‍ മയക്കുമരുന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നാണു വിവരം.
ദുതെര്‍തെ പ്രസിഡന്റായി അധികാരമേറ്റശേഷം 3800ഓളം പേരെയാണ് മയക്കുമരുന്നുവേട്ടയുടെ പേരില്‍ കൊലപ്പെടുത്തിയത്. യുഎസും യുഎന്നും മനുഷ്യാവകാശസംഘടനകളും നിരപരാധികളെ കൊലപ്പെടുത്തുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day