|    Dec 9 Fri, 2016 5:01 pm
FLASH NEWS

മയക്കുമരുന്നും കഞ്ചാവുമായി മൊത്ത വിതരണക്കാരന്‍ പിടിയില്‍

Published : 29th October 2016 | Posted By: SMR

കൊല്ലം:കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്യാഡ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും കഞ്ചാവുമായി മൊത്ത വിതരണക്കാരന്‍ പിടിയിലായി. ഡീസന്റ് മുക്കിന് സമീപം കണിയാംതോട്ടില്‍ നിന്നുമാണ് പുന്തലത്താഴം ചരുവിള വീട്ടില്‍ ആദര്‍ശ്(21) ആണ് മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായത്. ഇയാളില്‍ നിന്നും ബ്യൂപ്രിനോര്‍ഫിന്‍ എന്ന മാരകമായ മയക്കുമരുന്നിന്റെ മൂന്ന് ആംപ്യൂളുകളും 120 പൊതി കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ പതിനേഴുകാരനുള്‍പ്പെടെയുള്ള നാലു കഞ്ചാവു കച്ചവടക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതി ആദര്‍ശ് ആണ് കഞ്ചാവ് തെങ്കാശിയില്‍ നിന്നും മൊത്തമായി എത്തിച്ചു കൊടുക്കുന്നതെന്നുള്ള സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം സിഐ ജെ താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഷാഡോ ടീം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് കണിയാംതോടിന് സമീപമുള്ള വിജനമായ സ്ഥലത്ത് കഞ്ചാവും മയക്കുമരുന്നും വില്‍പനയ്ക്കായി തയ്യാറെടുക്കുകയായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തത്. ഇരവിപുരം സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ ഇയാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്. ഇയാള്‍ തെങ്കാശിയില്‍ നിന്നും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്താല്‍ മൂന്ന് കിലോ കഞ്ചാവ് 36000 രൂപയ്ക്ക് വാങ്ങി കൊട്ടാരക്കരയില്‍ ലോഡ്ജില്‍ മുറിയെടുത്ത് ചില്ലറ വില്‍പനക്കാര്‍ക്ക് ആവശ്യാനുസരണം  നല്‍കി വരികയായിരുന്നു. വില്‍പനയ്ക്ക് ശേഷം പണം ശേഖരിക്കുകയാണ് പതിവ്. ഇയാള്‍ മയക്കുമരുന്ന് ആംപ്യൂള്‍ തമിഴ്‌നാട്ടില്‍ നിന്നും നൂറ് രൂപ നിരക്കില്‍ വാങ്ങി ആയിരം രൂപയ്ക്ക് വിറ്റഴിക്കുകയായിരുന്നു.  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടി, ഇന്‍പെക്ടര്‍ കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ആര്‍ ജി വിനോദ്, ശശികുമാര്‍ ഷാഡോ ടീം അംഗങ്ങളായ വിഷ്ണുരാജ്, ദിലീപ്കുമാര്‍, മണിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചു കേസുകള്‍ക്ക് റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day