|    Dec 5 Mon, 2016 10:04 pm
FLASH NEWS

മമത രാഷ്ട്രപതിയെ കണ്ടു

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ധരിപ്പിച്ചു.
നോട്ട് അസാധുവാക്കിയതിന്റെ ഫലമായി രാജ്യത്തെ തൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ രാഷ്ട്രപതിയെ ബോധ്യപ്പെടുത്തിയതായി സന്ദര്‍ശനത്തിനു ശേഷം മമത മാധ്യമങ്ങളോടു പറഞ്ഞു. പശ്ചിമബംഗാളില്‍ കര്‍ഷകത്തൊഴിലാളികളും കച്ചവടക്കാരും ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ പോലും പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കഴിഞ്ഞമാസത്തെ ശമ്പളം ലഭിച്ചിരുന്നുവെങ്കിലും ഈ മാസത്തേക്കു ലഭിക്കാനിടയില്ല. സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് പണം മാറാന്‍ സാധിക്കാത്തതാണു കാരണം. ചികില്‍സിക്കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ കുട്ടി മരിക്കാനിടയായ സംഭവവും രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി അവര്‍ അറിയിച്ചു. ഇതിനുമുമ്പും മമത രാഷ്ട്രപതിയെ കണ്ടിരുന്നു. ഈമാസം 16ന് ആംആദ്മി പാര്‍ട്ടി, ശിവസേന, നാഷനല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ രാഷ്ട്രപതി മാര്‍ച്ചിനും മമത നേതൃത്വം നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day