|    Dec 6 Tue, 2016 12:04 am
FLASH NEWS

‘മന്‍ കി ബാത്തിലൂടെ നരേന്ദ്രമോദി വീണ്ടും ജനങ്ങളെ പരിഹസിക്കുന്നു’; എസ്ഡിപിഐ പ്രതിഷേധ റാലിയില്‍ ജനരോഷമിരമ്പി

Published : 29th November 2016 | Posted By: SMR

കോഴിക്കോട്: നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങളെ ദ്രോഹിച്ച പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ വിണ്ടും പൗരന്മാരെ പരിഹസിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.
ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ ദിനത്തി ല്‍ കോഴിക്കോട്ട് നടത്തിയ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി രഹിത ഇന്ത്യ എന്ന മോദിയുടെ ലക്ഷ്യം യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ചില കുത്തകകളുടെ നിയന്ത്രണത്തിലാക്കാന്‍ ഇത് ഇടയാക്കും. നരേന്ദ്രമോദി നടത്തിയ അഴിമതിയുടെ വസ്തുതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇത് സമഗ്രാന്വേഷണത്തിന് വിധേയമാക്കണം. കേരളത്തിലെ സഹകരണസംവിധാനം തകര്‍ക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കണം. ജനദ്രോഹനയങ്ങള്‍ക്കെതിരേ ശക്തമായ സമരങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ദേശവ്യാപകമായി നടത്തിയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എസ്ഡിപിഐ നടത്തിയ കേരള ഹര്‍ത്താല്‍ ഐക്യദാര്‍ഢ്യ റാലിയില്‍  നോട്ട് പിന്‍വലിക്കല്‍ ദുരിതത്തിനെതിരേ ജനരോഷമിരമ്പി.
കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് എം എ സലീം, ജില്ലാ മണ്ഡലം നേതാക്കളായ വി എ മജീദ്, സി കുഞ്ഞാലി, പി പി റഷീദ്, ഷാനവാസ് മാത്തോട്ടം, പി വി അന്‍വര്‍, അബ്ദുല്‍ ഖയ്യൂം, എന്‍ പി ഗഫൂര്‍, ടി പി മുഹമ്മദ്, പി പി നൗഷീര്‍, സക്കീര്‍ അനമാട്, യൂസുഫ് പാലാഴി നേതൃത്വം നല്‍കി.കിഡ്‌സണ്‍ കോര്‍ണറില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം സജീര്‍ മാത്തോട്ടം, ടി പി മുഹമ്മദ്, പി പി റഷീദ് എന്നിവര്‍ സംസാരിച്ചു.
വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day