|    Dec 11 Sun, 2016 3:46 am

മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ ഗൗരവമായെടുക്കണം: ശിവസേന

Published : 25th November 2016 | Posted By: SMR

മുംബൈ: നോട്ട് നിരോധനത്തെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ അഭിപ്രായം ഗൗരവമായെടുക്കണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മന്‍മോഹന്‍ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നോട്ട് നിരോധനം നടപ്പിലാക്കിയ രീതി തെറ്റാണെന്നു പറയാന്‍ തനിക്കു മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. 125 കോടി ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ക്കു മാത്രം തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല. നോട്ട് അസാധുവാക്കുന്നതിനു മുമ്പ് ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ജനങ്ങളുടെ കണ്ണില്‍ കണ്ണീര് നിറയ്ക്കുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക