|    Dec 4 Sun, 2016 3:45 pm

മന്ത്‌രോഗ നിവാരണ സമൂഹ ചികില്‍സ: സിവില്‍ സ്റ്റേഷനില്‍ ഗുളിക വിതരണം

Published : 17th November 2016 | Posted By: SMR

പാലക്കാട്: മന്ത്‌രോഗ നിവാരണ സമൂഹ ചികില്‍സയുടെ ഭാഗമായി ഇന്ന് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ബൂത്ത് പ്രവര്‍ത്തിക്കും. ബൂത്തിന്റെ ഉദ്ഘാടനവും പ്രതിരോധ ഗുളിക വിതരണവും ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍വഹിക്കും. എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ പി റീത്ത അറിയിച്ചു. 2020-ഓടെ ഇന്ത്യയില്‍ നിന്നും മന്ത്‌രോഗം തുടച്ച് മാറ്റുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 11 മുതല്‍ 24 വരെയും നവംബര്‍ 25 മുതല്‍ ഡിസംബര്‍ എട്ട് വരെയും രണ്ട് ഘട്ടങ്ങളിലായാണ് സമൂഹ ചികില്‍സാ പരിപാടി നടപ്പാക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ഡോസ് ഡിഇസി ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ച് മന്ത് രോഗ നിവാരണ യജ്ഞത്തില്‍ എല്ലാവരും പങ്കാളിയാവണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചും വീടുകള്‍ , ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ സംഘടിപ്പിച്ചും ഗുളികകള്‍ വിതരണം  ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day