|    Dec 9 Fri, 2016 5:29 am
FLASH NEWS

മന്ത്രി ജലീല്‍ പുലിയെങ്കില്‍ പി കെ ബഷീര്‍ പുലിമുരുകന്‍

Published : 1st November 2016 | Posted By: Navas Ali kn

basheer

ശബരിമലയിലെത്തിയ ആദ്യ മന്ത്രിയാണ് കെ ടി ജലീലെങ്കില്‍ അതിനും ഒരു വര്‍ഷം മുന്‍പ് ശബരിമലയിലെത്തിയ എംഎല്‍എ ആണ് മുസ്‌ലിം ലീഗിന്റെ പി കെ ബഷീര്‍. ഏറനാട് എംഎല്‍എയും സീതിഹാജിയുടെ മകനുമായ ബഷീര്‍ കഴിഞ്ഞ ഒക്ടോബര്‍ 21നായിരുന്നു ശബരിമല കയറിയത്. ശബരിമലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമസഭാ സമിതി അംഗമായ ബഷീര്‍ അതുമായി ബന്ധപ്പെട്ടാണ് വിഎസ് സുനില്‍ കുമാര്‍ എംഎല്‍എക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സന്നിധാനത്ത് എത്തിയത്. ഇതു സംബന്ധിച്ച് അദ്ദേഹം ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത് തടയുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സമിതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെന്നും തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിന് കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും, തീര്‍ഥാടകര്‍ ക്യൂ നില്‍ക്കുന്ന സ്ഥലങ്ങളില്‍ അരവണ ഉള്‍പ്പെടെ വഴിപാടുകള്‍ക്കുള്ള ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുന്നതും ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.     തീര്‍ത്തും പുതുമയാര്‍ന്ന ഒരു അനുഭവമായിരുന്നു ശബരിമല സന്ദര്‍ശനം. ലക്ഷകണക്കിന് വിശ്വാസികള്‍ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും പി കെ ബഷീര്‍ അഭിപ്രായപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,027 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day