|    Dec 4 Sun, 2016 3:44 pm

മന്തുരോഗ നിവാരണം ; സമൂഹ ചികില്‍സാ പരിപാടി നവംബര്‍ 11 മുതല്‍

Published : 26th October 2016 | Posted By: SMR

പാലക്കാട് :ജില്ലയില്‍ മന്ത് രോഗം പൂര്‍ണമായും തുടച്ച് നീക്കാന്‍ ആരോഗ്യ വകുപ്പ് വിപുലമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ എട്ട് വരെ രണ്ട് ഘട്ടങ്ങളിലായി  മന്ത് രോഗ നിവാരണ ചികില്‍സാ പരിപാടി ജില്ലയില്‍ നടക്കും. രോഗ വ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ഡിഇസി ആല്‍ബന്റസോള്‍  ഗുളികകള്‍ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ളിടങ്ങളിലും ഗുളികകള്‍ എത്തിക്കും . ഉച്ചഭാഷിണി , തെരുവ് നാടകം, റാലി, നോട്ടീസ് വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, ചര്‍ച്ചകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിവിധ പ്രദേശങ്ങ—ളില്‍ ഗുളികകള്‍ കഴിക്കാനുള്ള ബോധവല്‍ക്കരണം ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. രോഗ കാരണം , ലക്ഷണങ്ങള്‍, പകരുന്ന വിധം, ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യം, പാര്‍ശ്വ ഫലങ്ങള്‍ , മുന്‍കരുതല്‍ എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തും. ആരോഗ്യ വകുപ്പ്  പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും ഗുളികകള്‍ വിതരണം ചെയ്യുകയും കഴിച്ചെന്നുറപ്പ് വരുത്തുകയും ചെയ്യും. വിദ്യാലയങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, ചേരികള്‍ എന്നിവിടങ്ങളില്‍ കൊതുക് നിവാരണം നടന്നു വരികയാണ്. മന്ത് രോഗം ബാധിച്ചാല്‍ മുക്തിയില്ലെന്നതാണ് ആരോഗ്യ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് വയസ്സില്‍ താഴെയുള്ളവരും ഗര്‍ഭിണികളും കാന്‍സര്‍ പോലുള്ള ഗുരുതര രോഗമുള്ളവരും ഒഴികെ ബാക്കിയുള്ളവരെല്ലാം ഡി.ഇ.സി. ആല്‍ബന്റസോള്‍ ഗുളികകള്‍ ഭക്ഷണ ശേഷം കഴിച്ച് മന്ത് രോഗ നിവാരണ യത്‌നത്തിന്റെ ഭാഗമാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു.    സമൂഹ ചികില്‍സാ പരിപാടിയുടെ മുന്നോടിയായി ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്നു. പരിസര ശുചീകരണത്തിനും വ്യക്തി ശുചിത്വത്തിനും ഓരോരുത്തരും മുന്‍കൈ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗ—ത്തില്‍ പൊതുജനാരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ ഡോ: റീന,  ഡിഎംഒ.ഡോ: കെപിറീത്ത, ഡെപ്യൂട്ടി ഡിഎംഒ. ഡോ: കെഎ  നാസര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: രചനാ ചിദംബരം , എന്റമോളജി അസി. ഡയറക്ടര്‍ ഡോ: സന്ധ്യ , താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day