|    Dec 11 Sun, 2016 7:17 pm
FLASH NEWS

മനോരോഗിയായ യുവാവ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 26th October 2016 | Posted By: SMR

തൃപ്രയാര്‍: എടമുട്ടം പയച്ചോട് മനോരോഗിയായ യുവാവിന്റെ ആക്രമണത്തില്‍ ബന്ധുവായ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ദമ്പതികളുടെ നില ഗുരുതരമാണ്.  പയച്ചോട് കെഎസ്ഇബി ഓഫിസിനു സമീപം തുപ്രാടന്‍ ശശി, ഭാര്യ ചന്ദ്രിക, ശശിയുടെ സുഹൃത്ത് ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശശിയുടെ സഹോദരന്റെ മകന്‍ രജിത്താണ് ആക്രമണം നടത്തിയത്.  ഇന്നലെ രാത്രി പതിനൊന്നിന് ശശിയുടെ വീട്ടിലെത്തിയ രജിത്ത് പുറത്ത് കിടന്നിരുന്ന ബിജുവിനെയാണ് ആദ്യം ആക്രമിച്ചത്. മരം വെട്ട് തൊഴിലാളിയും ശശിയുടെ സഹായിയുമാണ് ബിജു. മഴു ഉപയോഗിച്ചാണ് ആക്രമണമെന്നാണ് കരുതുന്നത്. ആക്രമണത്തില്‍ ബിജുവിന്റെ തലയ്ക്ക് 24 തുന്നലുണ്ട്. നിലവിളി കേട്ട് വാതില്‍ തുറന്നയുടന്‍ ശശിയേയും ഇയാള്‍ വെട്ടി വീഴ്ത്തി. വെട്ടേറ്റ് കുടല്‍ പുറത്തുചാടിയ നിലയിലായിരുന്നു. അടുക്കളയിലേക്കോടിയ ശശിയുടെ ഭാര്യ ചന്ദ്രികയേയും രജിത് ആക്രമിച്ചു. ചന്ദ്രികയുടെ ഇരുകാലുകള്‍ക്കും വയറിലും വെട്ടേറ്റ് കുടല്‍മാല പുറത്തു വന്നിരുന്നു. സമീപവാസിയാണ് ആക്രമണ വിവരം വലപ്പാട് പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് എസ്‌ഐ മഹേഷും സംഘവും സ്ഥലത്തെത്തി. ഈ സമയം ആക്രമണം നടത്തിയ രജിത്ത് വീടിനു പുറത്തിരിപ്പുണ്ടായിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ ചന്ദ്രികയെ തൃശൂര്‍ അശ്വനി ആശുപത്രിയിലും ശശി, ബിജു എന്നിവരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ രജിത്തിനെ രാത്രിയോടെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ ഫ്യൂസ് ഊരിയ വലപ്പാട് കെഎസ്ഇബി ജീവനക്കാരനെ രജിത്ത് ആക്രമിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക