|    Dec 4 Sun, 2016 1:12 am
FLASH NEWS

മനോരോഗിയായ യുവാവിനെ നാട്ടിലേക്കു തിരിച്ചയച്ചു

Published : 25th October 2016 | Posted By: SMR

ലക്കിടി: രണ്ടു മാസം മുമ്പ് ഒറ്റപ്പാലം ബ്ലോക്കില്‍ ലക്കിടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു കണ്ടെത്തിയ ബംഗാളി യുവാവിനെ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു സ്വദേശത്തേക്ക് തിരിച്ചയച്ചു. വെസ്റ്റ് ബംഗാളിലെ അന്‍സാര്‍ ഹഖിനാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്താല്‍ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്.
കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത അന്‍സാര്‍ ഹഖിന് മനോരോഗവുമുണ്ടായിരുന്നു. പേരും മേല്‍വിലാസവുമൊന്നും ഓര്‍മയില്ലാത്ത ഇയാള്‍ക്ക് എസ്ഡിപിഐ ഓഫിസിലാണ് താമസ സൗക ര്യം നല്‍കിയത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ബംഗാള്‍ സ്വദേശിയാണെന്നറിഞ്ഞത്. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് ബംഗാള്‍ ഘടകത്തെ അറിയിക്കുകയായിരുന്നു.
ബംഗാള്‍ ഘടകത്തിന്റെ അന്വേഷണത്തില്‍ അന്‍സാര്‍ ഹഖിന്റെ വീടും ബന്ധുക്കളെയും കണ്ടെത്താനായി. പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറി അബ്ദുള്‍ മജീദ്, എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് വൈ സലീം, പ്രവര്‍ത്തകരായ റസാഖ്, ത്വാഹിര്‍, ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തില്‍ ലക്കിടിയിലെത്തിയ ബന്ധുക്കളോടൊപ്പം അന്‍സാര്‍ ഹഖിനെ യാത്രയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day