|    Dec 3 Sat, 2016 10:05 am
FLASH NEWS

മനോജ് വധം: മൂന്നു പ്രതികള്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാം

Published : 26th November 2016 | Posted By: SMR

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മൂന്നു പ്രതികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതിക്കുള്ള ഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. നേരത്തേ പ്രതികള്‍ നല്‍കിയ ഹരജി ജില്ലാ കോടതിക്ക് പരിഗണിക്കാന്‍ അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. പ്രതികള്‍ വീണ്ടും തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെത്തന്നെ സമീപിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ കേസിലെ മൂന്നാം പ്രതി കിഴക്കേ കതിരൂരിലെ ചപ്ര പ്രകാശന്‍ എന്ന പ്രകാശന്‍ (53), 11ാം പ്രതി അരപ്പയില്‍ കൃഷ്ണന്‍ (46), 12ാം കിഴക്കേ കതിരൂരിലെ പുത്തലത്ത് വീട്ടില്‍ എ രാമചന്ദ്രന്‍ (56) എന്നിവര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ജഡ്ജി വി ജെ അനില്‍ കുമാര്‍ അനുമതി നല്‍കി ഉത്തരവായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day