|    Dec 8 Thu, 2016 11:29 am

മനുഷ്യക്കടത്തിനെതിരേ കര്‍ശന നടപടി: സൗദി എംബസി

Published : 14th November 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ന്യൂഡല്‍ഹിയിലെ സൗദി എംബസി. ഇന്ത്യന്‍ ഓട്ടോമൊബീല്‍ എന്‍ജിനീയറെ സൗദി പൗരന്‍ അടിമയാക്കി ഉപയോഗിക്കുന്നതായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹിയിലുള്ള ഏജന്റ് മുഖേന സന്ദര്‍ശകവിസയില്‍ സൗദിയിലെത്തിയ കൊല്‍ക്കത്ത സ്വദേശി ജയന്ത് ബിശ്വാസ് എന്ന ഓട്ടോമൊബീല്‍ എന്‍ജിനീയറെ ഒട്ടക ഫാമില്‍ ജോലി ചെയ്യിക്കാനായി വിെറ്റന്നും ഇയാളെക്കുറിച്ച് ഇപ്പോള്‍ വിവര—മില്ലെന്നുമായിരുന്നു വാര്‍ത്ത. ഇത് സത്യമാണെങ്കില്‍ നിയമലംഘനം നടത്തിയ സൗദി പൗരനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു.
മനുഷ്യക്കടത്തിനെതിരേ സൗദിയില്‍ കര്‍ശന നിയമങ്ങളാണുള്ളത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ തൊഴില്‍മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക വകുപ്പു തന്നെ ഉണ്ട്. സൗദി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എംബസി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day