|    Dec 2 Fri, 2016 11:29 pm
FLASH NEWS

മധ്യവയസ്‌കയെ പോലിസ് മര്‍ദിച്ചതായി പരാതി

Published : 31st October 2016 | Posted By: SMR

കോഴിക്കോട്: മധ്യവയസ്‌കയെ പോലിസ് മര്‍ദ്ദിച്ചതായി ആരോപണം. ചേവായൂര്‍ പോലിസ് മര്‍ദിച്ചെന്ന് ആരോപിച്ച് മേരിക്കുന്ന് വെളിയപറമ്പില്‍ മോഹനന്റെ ഭാര്യ പുഷ്പ(48)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം ബസ് യാത്രയ്ക്കിടെ ചില്ലറ പൈസ സംബന്ധിച്ച് ബസ്സില്‍ വാക്കേറ്റം നടന്നിരുന്നു. കോഴിക്കോട്-വെള്ളിമാട്കുന്ന് റൂട്ടിലോടുന്ന എബിഎസ് ബസ്സിലാണ് വാക്കേറ്റം നടന്നത്. കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്ന്് ആരോപിച്ച് പരാതിയുമായി പുഷ്പ സ്റ്റേഷനിലേക്ക് പോയി. സഹോദരപുത്രന്മാരായ പ്രിന്റു, മനു എന്നിവരും കൂടെയുണ്ടായിരുന്നു. സ്‌റ്റേഷനിലെത്തിയ സഹോദര പുത്രന്‍മാരെ പോലിസ് മര്‍ദ്ദിച്ചു. പിടിച്ചുമാറ്റുന്നതിനിടെ പുഷ്പയ്ക്കും മര്‍ദ്ദനമേറ്റു. അബോധാവസ്ഥയിലായ പുഷ്പയും പ്രിന്റു(27)വും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്കേറ്റ മൂന്നു പോലിസുകാരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലെ സംഭവം അന്വേഷിക്കുന്നതിനിടെ സ്ത്രീയുടെ ബന്ധുക്കള്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day