|    Dec 7 Wed, 2016 11:47 pm
FLASH NEWS

മദ്യഷാപ്പ് തുറക്കുവാനുള്ള ശ്രമം വീണ്ടും തടസ്സപ്പെട്ടു

Published : 3rd November 2016 | Posted By: SMR

കരുനാഗപ്പള്ളി    :ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കുലശേഖരപുരം പുന്നക്കുളത്ത് സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ച മദ്യഷാപ്പ് തുറക്കുവാനുള്ള ശ്രമം ജനകീയസമിതിയുടെ ഇടപെടല്‍ കാരണം വീണ്ടും തടസ്സപ്പെട്ടു. ഇന്നലെ അഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള  പോലിസ് സംഘവുമായി കരാറുകാര്‍ മദ്യഷാപ്പ് തുറക്കുവാനായി രാവിലെ 10 ഓടെ എത്തിയിരുന്നു. ഇതോടെ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്ത് വന്നു. മദ്യഷാപ്പ് തുടങ്ങുവാന്‍ ഉദ്ദേശിച്ചിരിക്കുന്ന കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി ഇല്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. പോലിസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് അധികാരികളെ വിളിച്ച് വരുത്തി വിവരം അന്വേഷിച്ചപ്പോള്‍ ഷാപ്പ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് താമസ ആവശ്യത്തിനുള്ള നമ്പര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നും മദ്യഷാപ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ഒരുതരത്തിലുള്ള അപേക്ഷ നല്‍കുകയോ, അംഗീകാരങ്ങളോ നേടിയിട്ടില്ല എന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പോലിസിന് കത്ത് നല്‍കി. ഇതോടെ പോലിസും കരാറുകാരും തിരികെ പോവുകയായിരുന്നു.  ജനകീയ സമിതി പ്രസിഡന്റ് കെ എസ് പുരം. സുധീര്‍, അലാവുദ്ദീന്‍, വി കെ അനില്‍, വിശ്വംഭരന്‍, യൂസഫ് കൊച്ചയ്യം, സജീവന്‍, നിസ്സാര്‍ മാമ്പള്ളി, നിസ്സാം, ഹാരിസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day