|    Dec 3 Sat, 2016 7:57 am
FLASH NEWS

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; സസ്‌പെന്‍ഷനിലായിരുന്ന പോലിസുകാരന്‍ ആദിവാസിയെ വെട്ടി

Published : 30th November 2016 | Posted By: SMR

തൊടുപുഴ: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലിരിക്കുന്ന പോലിസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ ആദിവാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പതിപ്പള്ളി മേമുട്ടം കരിങ്ങക്കാട്ടില്‍ ശശി(50)യ്ക്കാണ് വെട്ടേറ്റത്. വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ തലയ്ക്ക് ശസ്ത്രക്രിയ നടത്തി. തലയുടെ മധ്യത്തിലുള്ള മുറിവില്‍ എട്ടു സ്റ്റിച്ചുണ്ട്്. ശശി അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവിലാണ്. സ്‌സ്‌പെന്‍ഷനിലായ പോലിസ് ഉദ്യോഗസ്ഥന്‍ പൊട്ടന്‍പ്ലാക്കല്‍ വിജയനാണ് ശശിയെ വെട്ടിയത്. ഇരുവരും വീടിനു സമീപത്തു മദ്യപിച്ചു കൊണ്ടിരുന്നതിനിടയിലുണ്ടായ വാക്കു തര്‍ക്കം വഴക്കില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്. വീഴ്ചയില്‍ പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് ശശിയുടെ ബന്ധുക്കള്‍ പറഞ്ഞത്. വെട്ടേറ്റയുടനെ വിവരമറിഞ്ഞെത്തിയ അയല്‍വാസികളും ബന്ധുക്കളും ശശിയെ ഉടന്‍ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. പ്രതിക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. അദ്യ ദിവസം സംഭവത്തിനു സാക്ഷികള്‍ ഇല്ലാതിരുന്നതിനാല്‍ അന്വേഷണത്തെ ബാധിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച പോലിസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഒളിവിലാണ്. കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജിനാണ് അന്വേഷണ ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day