|    Dec 6 Tue, 2016 8:24 am
FLASH NEWS

മദ്യലഹരിയില്‍ ജീവനക്കാര്‍ അഴിഞ്ഞാടി; ജനാലകള്‍ തകര്‍ത്തു

Published : 8th November 2016 | Posted By: SMR

തൊടുപുഴ: കെഎസ്ഇബി കോളനിയില്‍ രാത്രിയില്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി. ഓഫിസ് തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച്ച രാത്രി എട്ടിനായിരുന്നു സംഭവം. വാഴത്തോപ്പിലെ കെഎസ്ഇബിയുടെ ഗസ്റ്റ് ഹൗസില്‍ (ഐബി) മുറി എടുത്ത് ജീവനക്കാര്‍ മദ്യപിച്ച് പരസ്പരം കലഹിച്ച് ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. ഐബിയിലെ ജനാലുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. ഐബി ജീവനക്കാര്‍ അറിയച്ചതിനെ തുടര്‍ന്ന് പോലിസ് എത്തിയെങ്കിലും ഇവര്‍ മുങ്ങി. പോലിസ് പോയതിന് ശേഷം തിരികെ എത്തിയ സംഘം വീണ്ടും ബഹളം വച്ച് വാഴത്തോപ്പ് ജങ്ഷനിലേക്ക് നീങ്ങി. ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്ന ഡാം സേഫ്റ്റി ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ ജനാലുകള്‍ ഇടിച്ചു തകര്‍ത്തു. ജീവനക്കാരുടെ കൈയാങ്കളിയെ തുടര്‍ന്ന് ഓഫിസ് റൂമിന്റെ ജനല്‍ പാളികളിലും ഭിത്തികളിലും രക്തം ചിതറി കിടപ്പുണ്ട്.സംഭവം നടക്കുമ്പോള്‍ സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ കുടുബമായി താമസിക്കുന്നവര്‍ ഭയന്ന് വാതിലുകള്‍ അടച്ച് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയില്ല. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി ക്യാംപ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇടുക്കി പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് സംഘത്തിലുണ്ടായിരുന്ന നാല് പേര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം വാഴത്തോപ്പിലെ ഓഫിസില്‍ രാത്രിയില്‍ മദ്യപിച്ച് ചീട്ട് കളിച്ച അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day