|    Dec 6 Tue, 2016 8:28 am
FLASH NEWS

മദ്യപിച്ച് അമിത വേഗതയില്‍കാര്‍ പായിച്ച നാലു യുവാക്കളെഅറസ്റ്റ് ചെയ്തു

Published : 16th November 2016 | Posted By: SMR

കൊച്ചി: മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ പായിച്ച നാലു യുവാക്കളെ— ട്രാഫിക് പോലിസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂര്‍ കവല വിശാല്‍(18), ഇരട്ട സഹോദരങ്ങളായ  സഹല്‍—(18), സുഹൈല്‍(18), കലൂര്‍ സ്വദേശി ആഷിര്‍(20) എന്നിവരെയാണ്— ഇടപ്പള്ളി ട്രാഫിക് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മാതാപിതാക്കളെയും ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. ശനിയാഴ്ച രാത്രി8.30ന് ഇടപ്പള്ളി മുതല്‍ കലൂര്‍ വരെയാണ് മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ അശ്രദ്ധയോടെ റേസിങ് കാറില്‍ നാലുപേരും പാഞ്ഞത്. ഇവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനുള്ള പരിശീലനം സ്‌റ്റേഷനില്‍ നല്‍കി.ശനിയാഴ്ച ഐഎസ്എല്‍ മല്‍സരം കഴിഞ്ഞ് കാണികള്‍ സ്‌റ്റേഡിയത്തിന് പുറത്തേക്ക് ഇറങ്ങിയ സമയത്തായിരുന്നു യുവാക്കളുടെ പരാക്രമം. ബന്ധുവായ സ്ത്രീയുടെ പക്കല്‍ നിന്നുമാണ് കാര്‍ സംഘടിപ്പിച്ചത്. വിശാലാണ് കാര്‍ ഓടിച്ചിരുന്നത്. സ്‌റ്റേഡിയത്തിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ജോര്‍ജും സംഘവും വാഹനം തടയാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ കടന്നുകളഞ്ഞു.കാറിന് പിന്നാലെ പോലിസും പാഞ്ഞു. കലൂര്‍ സിഗ്‌നലില്‍ കുടുങ്ങിയ കാര്‍, പോലീസിനെ കണ്ടതോടെ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഓടിച്ച് കയറ്റി. എസിപിയുടെ വാഹനം കുറുകെയിട്ടപ്പോള്‍ കാര്‍ അമിതവേഗത്തില്‍ പിന്നോട്ടെടുത്ത് സിഗ്‌നല്‍ തെറ്റിച്ച് കതൃക്കടവ് റോഡിലേക്ക് കടന്നു.പിന്നീട് ഇടറോഡിലേക്ക് കടന്ന് റെയില്‍വേ ലൈനിലെത്തിയതോടെ മുന്നോട്ട് പോകാന്‍ കഴിയാതായി. പോലിസും പിന്നാലെയെത്തി. തുടര്‍ന്ന് നാലുപേരും ഇറങ്ങിയോടി. ഒളിച്ചിരുന്ന സഹലി—നെ പിടികൂടി. മറ്റ് മൂന്നുപേരും ഓടി രക്ഷപെട്ടു. കാര്‍ കസ്റ്റഡിയിലെടുത്തു.സഹലി—നെ ബന്ധുക്കള്‍ക്കൊപ്പം പിന്നീട് വിട്ടയച്ചു. നാലുപേരോടും ചൊവ്വാഴ്ച സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ചിരുന്നു. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും സിഗ്‌നല്‍ തെറ്റിച്ചതിനും വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് എസിപി എ ജെ ജോര്‍ജ് പറഞ്ഞു. പോലിസ്‌കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനും കേസുണ്ട്. ഇവര്‍ക്ക് ഡ്രൈവിങ്ങിനെ സംബന്ധിച്ച ലഘുലേഖകളും പുസ്തകങ്ങളും നല്‍കി. ഹോണ്ട സിറ്റി കാര്‍ രൂപമാറ്റം വരുത്തിയാണ് റേസിങ് കാറാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day