|    Dec 5 Mon, 2016 8:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മദീന സന്ദര്‍ശിക്കാന്‍ പോയ മലയാളിയെ കാണാതായി

Published : 20th October 2016 | Posted By: SMR

ജിദ്ദ: ജിദ്ദയില്‍ നിന്ന് 20 ദിവസം മുമ്പ് മദീന സന്ദര്‍ശത്തിനായി പുറപ്പെട്ട ശേഷം കാണാതായ കണ്ണൂര്‍ ഇരിട്ടി വിളക്കോട് സ്വദേശി എം കെ അബ്ദുല്‍ ഹക്കീമിനെ (31) കണ്ടെത്താനായില്ല. ബവാദി സൂഖില്‍ അല്‍ അമല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.
മദീനയില്‍ നിന്ന് ഒരു തവണ നാട്ടിലുള്ള ഉമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിനു ശേഷം ഇദ്ദേഹത്തെ കുറച്ച് ഒരു വിവരവുമില്ല. ഏതാനും ദിവസം മുമ്പ് ബവാദിയിലുള്ള ഒരു യമനി ഇദ്ദേഹത്തെ മദീനപള്ളിയില്‍ കണ്ടതായി അറിയിച്ചിരുന്നു. അബ്ദുല്‍ ഹക്കീമിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍  ഹക്കീമിന്റെ സഹോദരന്‍ എം കെ മുഹമ്മദലി (0549547126), സാദിഖ് (0509512339), യൂസുഫ് അറാര്‍ (0508495241) എന്നിവരുമായി ബന്ധപ്പെടണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day