|    Dec 4 Sun, 2016 1:38 pm

മതിലു പണിയുമോ ട്രംപ് ? ആശങ്കയോടെ ലോകം

Published : 9th November 2016 | Posted By: G.A.G

trump-border-wall

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോള്‍ ലോകം ആകാംഷയോടെയും ആശങ്കയോടെയും കാണുന്ന ചിലതുണ്ട്. കുടിയേറ്റ പ്രശ്‌നം നേരിടാന്‍ യു എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ വലിയൊരു മതില്‍ പണിയുമെന്നും 11 മില്യണ്‍ കുടിയേറ്റക്കാരെ നാടുകടത്തുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ് ഇതില്‍ പ്രധാനം.
2000 മൈല്‍ ദൂരമുള്ള മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും അതിന്റെ ചെലവ് മെക്‌സിക്കോയെക്കൊണ്ട് വഹിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിന് 12 ബില്യണ്‍ ഡോളര്‍ ചെലവു വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അന്‍പത് അടി ഉയരമുള്ള മതില്‍ നിര്‍മിക്കാന്‍ ചിലവ് എതാണ്ട് 25 ബില്യണിലേറെ വേണ്ടിവരുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ കണക്കു കൂട്ടല്‍.
അമേരിക്കയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് പണമയക്കുന്നവരെ തടഞ്ഞ് പണം ഈടാക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.  മെക്‌സിക്കോയില്‍ നിന്നുള്ളവരില്‍ പലരും ബലാല്‍സംഗക്കാരും ക്രിമിനലുകളുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 2015ല്‍ തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചതു തന്നെ.
അതേസമയം മതിലു പണിയുന്നയാള്‍ ക്രിസ്ത്യാനിയല്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ ഭയാശങ്കകളും അസഹിഷ്ണുതയും കലര്‍ത്തുന്നതിനെതിരെ മാര്‍പ്പാപ്പ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 567 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day