|    Dec 9 Fri, 2016 1:13 pm

മതമൗലിക തീവ്രവാദം ക്രൈസ്തവ സഭയ്ക്കുള്ളില്‍ വര്‍ധിക്കുന്നു: ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത

Published : 6th November 2016 | Posted By: SMR

കോട്ടയം: മതമൗലിക തീവ്രവാദം ക്രൈസ്തവ സഭയ്ക്കുള്ളി ല്‍ പെരുകുന്നുവെന്ന് യാക്കോബായ സുറിയാനി നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത. സഭകള്‍ക്കുള്ളിലെ അധര്‍മത്തിനെതിരേയും അനീതിക്കെതിരേയും പോരാടേണ്ട സമയമാണിത്. കോട്ടയം ഐഎംഎ ഹാളില്‍ നടന്ന സാമുദായിക മൗലികവാദത്തിനെതിരേയുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരിശു ശരീരത്തില്‍ ധരിക്കാനുള്ള വെറും ആഭരണമാക്കി പലരും മാറ്റി. ക്രൈസ്തവ സഭയ്ക്കുള്ളില്‍ തന്നെ നടക്കുന്ന വര്‍ഗീയതയും വേര്‍തിരിവും ക്രിസ്തുവിനെതിരാണ്. ആധുനിക  കാലഘട്ടത്തില്‍ ക്രിസ്തുവും സഭയും എതിര്‍ദിശകളിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സമുദായത്തിലെ ക്‌നാനായ വിഭാഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. ക്‌നാനായക്കാര്‍ നേരിടുന്ന പ്രശ്‌നം ഗുരുതരമാണെന്നും ഇതു പൊതുസമൂഹത്തില്‍ പല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സുപ്രഭാതം എക്‌സിക്യൂട്ട് എഡിറ്റര്‍ എ സജീവന്‍ അഭിപ്രായപ്പെട്ടു. കെസിഎന്‍എസ് പ്രസിഡന്റ് റ്റി ഒ ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ജെയിംസ് ഗുരുദാസ് നടുവിലേക്കുറ്റ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മണര്‍കാട് മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ റജി ലൂക്കോസ്, ജനറല്‍ സെകട്ടറി ലൂക്കോസ് മാത്യു,  ജോ. സെക്രട്ടറി ജോണി കുരുവിള സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day