|    Dec 7 Wed, 2016 11:48 pm
FLASH NEWS

മതങ്ങള്‍ ബഹുസ്വരതയില്‍ അധിഷ്ടിതം: സമദാനി

Published : 14th November 2016 | Posted By: SMR

ആലപ്പുഴ: മതങ്ങള്‍ ബഹുസ്വരതയില്‍ അധിഷ്ടിതമാണെന്നും സംഘര്‍ഷമല്ല സമാധാനമാണ് മതങ്ങള്‍ പഠിപ്പിക്കുന്നതെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. ഐഎസ്എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ സംഘടിപ്പിച്ച ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ സംഗമത്തിന്റെ ഭാഗമായി നടന്ന ഖുര്‍ആന്‍ ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതക്ക് പേരുകേട്ട രാജ്യമാണ് നമ്മുടേത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പോലും ബഹുസ്വരതയുടെ വിളംബരമായിരുന്നു. സമധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഓരോ മത ഗ്രന്ഥങ്ങളും ആവശ്യപ്പെടുന്നത്.  മതങ്ങളില്‍ വിശ്വസിച്ച് മതേതരത്വം പുലര്‍ത്താന്‍ കഴിയണം. മതനിരാസത്തെ ഒരിക്കലും മതേതരത്വമായി കാണരുത്. വിശുദ്ധ ഖുര്‍ആന്റെ യഥാര്‍ത്ഥ്യ സത്യം സമൂഹത്തിന് പകര്‍ന്ന് നല്‍കേണ്ടത് ഓരോ വിശ്വാസിയുടേയും ബാധ്യതയാണ്. ജനങ്ങള്‍ക്ക് ഇടയില്‍ നന്മ സൃഷ്ടിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎന്‍എം സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം സുല്ലമി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍  മുസ്തഫ  തന്‍വീര്‍, ജൗഹര്‍ അനയിക്കോട്, ഹനീഫ് കായക്കൊടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day