|    Dec 9 Fri, 2016 5:04 pm
FLASH NEWS

മതകാര്യങ്ങളില്‍ വിധി പറയേണ്ടത് പണ്ഡിതന്മാര്‍: കാന്തപുരം

Published : 7th November 2016 | Posted By: SMR

കോഴിക്കോട്: മതകാര്യങ്ങളില്‍ വിധി പറയേണ്ടത് മതപണ്ഡിതന്മാരാണെന്നും രാഷ്ട്രീയക്കാര്‍ അത്തരം കാര്യങ്ങളില്‍ വിധി പറയരുതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ശ്രദ്ധിച്ചു മുന്നോട്ടുപോവുന്നതാണ് നല്ലത്. ശരീഅത്ത് വേദികളെ പോലും പരിഹാസത്തിനുള്ള വേദികളായി ചിലര്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാപ്പിള മലബാറിന്റെ സാമൂതിരിയോര്‍മകള്‍ എന്ന’ശീര്‍ഷകത്തില്‍ എസ്എസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവസംഗമത്തോടനുബന്ധിച്ച് നടന്ന സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥിതിയില്‍ മത-മതേതര വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതേസമയം, മതവിഷയങ്ങളില്‍ തീരുമാനം പറയാനുള്ള ആധികാരികത മതം പഠിച്ചവര്‍ക്കു മാത്രമാണ്. നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കുന്ന മതമല്ല ഇസ്‌ലാമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്‌നേഹവും അനുകമ്പയുമാണ് പ്രവാചകനും അനുചരന്‍മാരും പഠിപ്പിച്ചത്. വര്‍ഗീയതയെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. പരസ്പരം ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായാല്‍ സമാധാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജ, ഫാദര്‍ ഡോ. ആന്റണി കൊഴുവനാല്‍, ടി എ രാമവര്‍മ, അഡ്വ. പി ടി എ റഹീം എംഎല്‍എ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സി എച്ച് റഹ്മത്തുല്ല സഖാഫി, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എം ടി ശിഹാബുദ്ദീന്‍ സഖാഫി, കബീര്‍ എളേറ്റില്‍ സംസാരിച്ചു. ചടങ്ങില്‍ സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജയെ പൊന്നാടയണിയിച്ച് കാന്തപുരം ആദരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day