|    Dec 6 Tue, 2016 5:36 pm
FLASH NEWS

മണ്ണ് പര്യവേഷണ-കൃഷി വകുപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കണം : മന്ത്രി

Published : 15th November 2016 | Posted By: SMR

തൃശൂര്‍: മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പും കൃഷി വകുപ്പും ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. മണ്ണ പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് മേഖലാ മണ്ണ് പരിശോധന ലാബറട്ടറിയുടെ നേതൃത്വത്തില്‍ മണ്ണ് പരിശോധന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച എന്ന പ്രദര്‍ശനം സാഹിത്യഅക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ നടപ്പാക്കുന്ന നവകകേരള മിഷന്റെ ഭാഗമായ ഹരിതകേരളം പദ്ധതിയില്‍ മണ്ണുസംരക്ഷണത്തിനും ജലസംരക്ഷണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ രീതിയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ സമ്പന്നമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക ആസൂത്രണത്തിന് മണ്ണ് പര്യവേഷണ റിപ്പോര്‍ട്ടു നിര്‍ബന്ധനമാക്കും. നീര്‍ത്തടസംരക്ഷണം കാര്യക്ഷമമാക്കും. മണ്ണ് ആരോഗ്യകാര്‍ഡ് നല്‍കിയത്തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ അഡ്വക്കേറ്റ് കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാറളം വെളളാങ്കല്ലൂര്‍ എന്നീ പഞ്ചായത്തുകളുടെ മണ്ണ്—വിഭവ റിപോര്‍ട്ട് സിഎന്‍ ജയദേവന്‍ എംപി പ്രകാശിപ്പിച്ചു. പൂത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷര്‍ക്കായി തയ്യാറാക്കിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം ഒല്ലൂര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ജില്ലയിലെ പ്രധാനമണ്ണിനങ്ങളുടെ മാതൃക വിഎച്ച്എസ്ഇ സ്‌കൂളിനു കൈമാറി. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതാ വിജയന്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്തംഗം കെഎന്‍ ശിവന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍ ജയശ്രീ, ഓഫിസര്‍ മറിയാമ്മ കെ ജോര്‍ജ്ജ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day