|    Dec 3 Sat, 2016 5:53 am
FLASH NEWS

മണ്ണെണ്ണ വിതരണത്തില്‍ ക്രമക്കേടെന്ന്; തൊഴിലാളികള്‍ മല്‍സ്യഫെഡ് ഓഫിസ് ഉപരോധിച്ചു

Published : 26th October 2016 | Posted By: SMR

കാസര്‍കോട്: മല്‍സ്യബന്ധനത്തിനുള്ള മണ്ണെണ്ണ വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മല്‍സ്യ തൊഴിലാളികള്‍ മല്‍സ്യഫെഡ് ഓഫിസ് ഉപരോധിച്ചു. മണ്ണെണ്ണ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ നെല്ലിക്കുന്നിലെ മല്‍സ്യഫെഡ് ഓഫിസ് ഉപരോധിച്ചത്.  കഴിഞ്ഞ രണ്ടുദിവസമായി മല്‍സ്യഫെഡ് ഓഫിസില്‍ നിന്ന് മണ്ണെണ്ണ വിതരണം നടത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ മണ്ണെണ്ണക്കായി കാത്തുനിന്നവര്‍ നിരാശരായി മടങ്ങുകയായിരുന്നു. എന്നാല്‍ വൈകിട്ട് മല്‍സ്യഫെഡ് ഓഫിസ് അടച്ചശേഷം മംഗളൂരുവില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന മണ്ണെണ്ണ രാത്രിയില്‍ ചിലര്‍ക്ക് മാത്രം വിതരണം ചെയ്തതാണ് ആരോപണത്തിനിടയാക്കിയത്.വിവരമറിഞ്ഞ് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെയത്തെി ഓഫിസ് ജീവനക്കാരെ വളയുകയായിരുന്നു. മല്‍സ്യഫെഡ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലിസ് സ്ഥലത്തത്തെി. മണ്ണെണ്ണയുമായി വന്ന ലോറി കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്്.ഓഫിസ് സമയം കഴിഞ്ഞ ശേഷം മണ്ണെണ്ണ വിതരണം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു. ഇതേ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി പിരിഞ്ഞുപോയ മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെ വീണ്ടും സംഘടിച്ചെത്തി മല്‍സ്യഫെഡ് ഓഫിസ് ഉപരോധിച്ചു. ഒടുവില്‍ പോലിസും നഗരസഭാ കൗണ്‍സിലര്‍മാരും ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്.ക്രമക്കേട് നടത്തിയതായി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി ഒരാഴ്ചത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും പിന്നീട് അന്വേഷണം നടത്തി നടപടി സ്വീകരിമെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്.നഗരസഭാ കൗണ്‍സിലര്‍മാരായ എം ഉമ, കെ ജി മനോഹരന്‍, കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീം, മല്‍സ്യഫെഡ് ജില്ലാ ഓഫിസര്‍ കെ വനജ, കുറുംബ ഭഗവതി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്് നാരായണന്‍, സെക്രട്ടറി വിജേഷ്, ആര്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day