|    Dec 8 Thu, 2016 9:33 pm
FLASH NEWS

മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ മല്‍സ്യബന്ധനം മുടങ്ങി; തീരം പട്ടിണിയിലേക്ക്

Published : 26th October 2016 | Posted By: SMR

പരപ്പനങ്ങാടി: പൊതുവിതരണ സമ്പ്രദായം ആട്ടിമറിച്ച് റേഷന്‍ അരിയും ഗോതമ്പും വെട്ടികുറച്ച ഇടതു സര്‍ക്കാര്‍ മല്‍സ്യതൊഴിലാളികളെയും ദുരിതത്തിലാക്കുന്നു. മല്‍സ്യബന്ധനത്തിനുള്ള പെര്‍മിറ്റ് മണ്ണെണ്ണ വിതരണം തടസ്സപ്പെടുത്തിയാണ് അധികൃതര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നത്. കേന്ദ്രം ഇന്ധന വിഹിതം വെട്ടികുറച്ചുവെന്ന പേരിലാണ് പെര്‍മിറ്റ് മണ്ണെണ്ണ വിതരണം ചെയ്യാത്തതെന്നാണ് മല്‍സ്യ തൊഴിലാളികള്‍ പരിതപിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഈമാസം വിതരണം ചെയ്യേണ്ട യന്ത്രവല്‍കൃത മല്‍സ്യബന്ധന വള്ളങ്ങള്‍ക്കുള്ള മണ്ണെണ്ണയാണ് മാസാവസാനമായിട്ടും വിതരണം ചെയ്യാത്തത്. സാധാരണയായി എല്ലാമാസവും പത്താം തിയ്യതിക്കുള്ളില്‍ നീലനിറത്തിലുള്ള സബ്‌സിഡി നിരക്ക് മണ്ണെണ്ണ വിതരണം ആരംഭിക്കാറുള്ളതാണ്. ചെറിയ കുതിരശക്തിയുള്ള എന്‍ജിനുകള്‍ക്ക് 129ഉം, നാല്‍പത് കുതിരശക്തിക്ക് മുകളിലുള്ള എന്‍ജിനുകള്‍ക്ക് 179ഉം ലിറ്റര്‍ വീതം മണ്ണെണ്ണയാണ് പെര്‍മിറ്റ് വിലയ്ക്ക് നല്‍കിവരുന്നത്. ലിറ്ററിന് 18.54 രൂപയാണ് ഇതിനുവില. എന്നാല്‍, ഇതേ അളവില്‍ മല്‍സ്യഫെഡ് ഡിപ്പോ വഴി വിതരണം ചെയ്യുന്ന വെള്ള മണ്ണെണ്ണ നാലിരട്ടിയോളം വില ഈടാക്കിയാണ് വിതരണം ചെയ്യുന്നത്. 60.25 രൂപവില ഈടാക്കുന്ന മണ്ണെണ്ണയ്ക്ക് സബ്‌സിഡി നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇപ്പോള്‍ ഔട്ട്‌ബോര്‍ഡ്എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഒരുമാസത്തിന് നല്‍കുന്ന മണ്ണെണ്ണ കേവലം ഒരാഴ്ചക്കുപോലും തികയില്ല. ഒരുവള്ളത്തിനാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. എന്നാല്‍, ഓരോ വള്ളത്തിനും രണ്ടും മൂന്നും കരിയര്‍ വള്ളങ്ങളുണ്ട്്. ഇവയ്ക്കു മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നില്ല. പതിനഞ്ചര രൂപയ്ക്ക് കിട്ടിയിരുന്ന നീല മണ്ണെണ്ണയ്ക്ക് പകരം വന്‍തുക കൊടുത്ത് മണ്ണെണ്ണ വാങ്ങി മല്‍സ്യ ബന്ധനം നടത്താനാവാത്ത സ്ഥിതിയാണുള്ളത്. കരിഞ്ചന്തയില്‍ പോലും വാങ്ങാന്‍ കിട്ടാത്തതിനാലാണ് സബ്‌സിഡി നിരക്കിലുള്ള മണ്ണെണ്ണയ്ക്കു പകരം സര്‍ക്കാര്‍ തന്നെ കരിഞ്ചന്തവിലയ്ക്ക് വില്‍ക്കുന്ന വെള്ള മണ്ണെണ്ണ വാങ്ങാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day