|    Dec 4 Sun, 2016 7:47 pm

മണ്ണുത്തി-വടക്കുഞ്ചേരി ജല-വൈദ്യുതി വിതരണ തടസ്സം ഉടന്‍ നീക്കണമെന്ന് ജില്ലാ വികസന സമിതി

Published : 28th November 2016 | Posted By: SMR

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയ പാതയോരത്തെ കുടിവെള്ളപൈപ്പുകളും വൈദ്യുതി തൂണുകളും പുനസ്ഥാപിച്ച് ജല, വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ജില്ലാ വികസന സമിതി ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള പൈപ്പുകളും വൈദ്യുതി തൂണുകളും ഹൈവേ പണിയുടെ ഭാഗമായി നീക്കം ചെയ്തത് മണ്ണുത്തി മുതല്‍ ചുമന്നമണ്ണ് വരെയുള്ള 12 കിലോമീറ്റര്‍ ഭാഗത്ത് ജല, വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നു. കെ രാജന്‍ എം എല്‍എ കഴിഞ്ഞ ഡി ഡി സി യില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നതിന്റെ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തോട്ടപ്പടിയില്‍ കോണ്‍ക്രീറ്റ് ഡക്റ്റ് പണിപൂര്‍ത്തിയായാല്‍ ഉടന്‍ ജലവിതരണം സുഗമമാക്കാന്‍ കഴിയുമെന്ന് ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസന സമിതിയെ അറിയിച്ചു.പൊളിച്ചു നീക്കിയ വൈദ്യുതി വിളക്കുകള്‍ പുനസ്ഥാപിക്കുന്നത് മണ്ണുത്തി, പട്ടിക്കാട് സെക്ഷനില്‍ പുരോഗമിക്കുകയാണെന്ന് തൃശൂര്‍ ഈസ്റ്റ് ഇലക്ട്രക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൂങ്കുന്നം-കുറ്റിപ്പുറം റോഡില്‍ മുണ്ടൂര്‍-പുറ്റേക്കര ഭാഗങ്ങളിലും കൈപ്പറമ്പ്-ചൂണ്ടല്‍ ഭാഗങ്ങളിലും റോഡിന്റെ വീതികൂട്ടി 4 വരി പാതയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള രൂപരേഖ ജില്ലാ കലക്ടര്‍ക്കും ചീഫ് എന്‍ജിനീയര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണെന്ന് പിഡബ്ലിയുഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വികസന സമിതിയെ അറിയിച്ചു. പുഴയ്ക്കല്‍ വ്യവസായ എസ്‌റ്റേറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സംരംഭകരുടേയും സിഡ്‌കോ എംഡിയുടേയും യോഗം തീരുമാനമെടുത്തിട്ടുണ്ടെന്നു ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി കെ ബിജു എംപി യുടെ നിവേദനത്തിന് മറുപടി നല്‍കി. മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണം ശരിയായ വിധത്തില്‍ നടത്താത്തതുമൂലം സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും ജലം മലിനപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് ജലത്തിന്റെ സാമ്പിള്‍ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു. ജില്ലാ കലകടര്‍ ഡോ. എ കൗശിഗല്‍, എഡിഎം  സി കെ അനന്തകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു ഗീത, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day