|    Dec 11 Sun, 2016 1:28 pm
FLASH NEWS

മണ്ണുത്തിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം: 10 പേര്‍ക്ക് പരിക്ക്

Published : 24th November 2016 | Posted By: SMR

മണ്ണുത്തി: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിലേറെയും വിദ്യാര്‍ഥികളാണ്. ഇന്നലെ രാവിലെ 8.50ന് മണ്ണുത്തി പള്ളിക്ക് സമീപമായിരുന്നു അപകടം. ചിറക്കാക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ദേവദത്ത (ചിന്നൂസ്) ബസും തൃശൂരില്‍ നിന്നും പാലക്കാട്ടേയ്ക്ക് പോവുകയായിരുന്ന ബിടിഎസ് എന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിശാബോര്‍ഡുകളുടെ അഭാവമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക