|    Dec 5 Mon, 2016 8:00 pm
FLASH NEWS

മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം; എംഇഎസ്, കെഎച്ച്എസ് മുന്നില്‍

Published : 30th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ഉപജില്ലാ കലോല്‍സവത്തിന്റെ രണ്ടാം ദിനത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എംഇഎസ്മണ്ണാര്‍ക്കാടും കെഎച്ച്എസ് കുമരംപുത്തൂരും മുന്നില്‍. പൂര്‍ത്തിയായ മല്‍സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്‍ പി വിഭാഗത്തില്‍ ് സെന്റ് ജോര്‍ജ് എല്‍പിഎസ് ഒന്നാം സ്ഥാനത്തും ജിഎല്‍പിഎസ് തിരുവിഴാംകുന്ന് രണ്ടാംസ്ഥാനത്തുമാണ്. യുപി വിഭാഗത്തില്‍ലെഗസി എയുപി സ്‌കൂള്‍ തച്ചനാട്ടുകര ഒന്നാം സ്ഥാനത്തുംചളവ ജിയുപിഎസ് രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എംഇഎസ് മണ്ണാര്‍ക്കാടും കെഎച്ച്എസ് കുമരംപുത്തുരും ഒന്നും രണ്ടും സ്ഥാനത്താണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെഎച്ച്എസ് കുമരംപുത്തൂര്‍ ഒന്നാം സ്ഥാനത്തായപ്പോള്‍ എംഇഎസ് മണ്ണാര്‍ക്കാട് രണ്ടാം സ്ഥാനത്തും പോരാട്ടം തുടരുകയാണ്. മേളയുടെ മൂന്നാം ദിനമായ ഇന്ന് പ്രധാന വേദിയായ ജിഎച്ച്എസില്‍ ഭരതനാട്യം, ഒപ്പന, നാടകം തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day