|    Dec 3 Sat, 2016 3:45 am
FLASH NEWS

മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം: സ്‌റ്റേജ് മല്‍സരങ്ങള്‍ ഇന്നുമുതല്‍

Published : 29th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ഉപജില്ലാ കലോല്‍സവ വേദികള്‍ ഇന്നുണരും. ഇനിയുള്ള മൂന്നുനാള്‍ അലനല്ലൂരിന്റെ രാപ്പകലുകള്‍ക്ക് കലയുടെ താളമേളം. മൂന്ന് ദിവസമായി നടക്കുന്ന മേളയുടെ പ്രധാന വേദി അലനല്ലനല്ലൂര്‍ ജിവിഎച്ച്എസ്എസ് ആണ് മേളയുടെ ഔദ്യോഗിക ഉദ്്ഘാടനം ഇന്ന് എംഎല്‍എ അഡ്വ. എന്‍ ഷംസുദ്ദിന്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ ദിവസം നടന്ന രചനാ മല്‍സരങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും ഡിഎച്ച്എസ്എസ് നെല്ലിപ്പുഴ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഡിഎച്ച്എസ് നെല്ലിപ്പുഴക്കാണ് ഒന്നാം സ്ഥാനം. മണ്ണാര്‍ക്കാട് എംഇഎസ്എച്ച്എസ് രണ്ടാം സ്ഥാനവും തച്ചമ്പാറ ഡിബിഎച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ ലെഗസി എയുപിഎസ് തച്ചനാട്ടുകര, ഐസിയുപിഎസ് കര്‍ക്കിടാംകുന്ന്, ഐഎന്‍ഐസിഎച്ച് എസ് നാട്ടുകല്‍ എന്നിവ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്‍പിവിഭാഗത്തില്‍ അട്ടപ്പാടി സെന്റ് ജോര്‍ജ്ജ് എല്‍പിഎസ് ഒന്നാം സ്ഥാനവും എംഎംഎല്‍പിഎസ് കൊടക്കാട് രണ്ടാം സ്ഥാനവും ജിഎംഎല്‍പിഎസ് അരകുറുശ്ശി മൂന്നാം സ്ഥാനവും നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day