|    Dec 4 Sun, 2016 3:22 am
FLASH NEWS

മണ്ഡലകാലം: ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു

Published : 15th November 2016 | Posted By: SMR

തൊടുപുഴ: മണ്ഡല മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കുന്നതിന് ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. ശബരിമല മണ്ഡലകാലത്ത് ജില്ലയില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ ജി ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തീര്‍ത്ഥാടകരുടെ സേവനത്തിനായി പോലിസ്, എക്‌സൈസ്, റവന്യൂ, മോട്ടോര്‍വാഹന വകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡുകള്‍ പ്രവര്‍ത്തന നിരതമാവും. ഭക്ഷണശാലകളില്‍ വിലവിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ശുചിത്വം ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിനു സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഫുഡ്‌സേഫ്റ്റി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.മണ്ഡലകാലത്തോടനുബന്ധിച്ച് നടത്താന്‍ ഏറ്റെടുത്ത 30 പ്രവൃത്തികളില്‍ 22 എണ്ണം പൂര്‍ത്തിയാക്കിയതായും ശേഷിക്കുന്നവ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അറിയിച്ചു. കുമളിയിലെ എആര്‍ഡബ്ല്യുഎസ് കുടിവെള്ള വിതരണ പദ്ധതിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.പദ്ധതി കമ്മീഷന്‍ ചെയ്താല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും.വിവിധ വകുപ്പുകളുടെ ചുമതലകള്‍ സംബന്ധിച്ച കൈപ്പുസ്തകം ഉടന്‍ പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കണമെന്ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇത് സഹായകമാവും. മണ്ഡല മകരവിളക്ക് കാലത്ത് സുരക്ഷയും പോലിസ് സേവനവും ശക്തമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ ആര്‍ പ്രസാദ്, സബ്കലക്ടര്‍ എന്‍ ടി എല്‍ റെഡ്ഡി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികളായ ശാന്തി ഹരിദാസ്, ആന്‍സി ജയിംസ്, രാജു വടുതല തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day